/indian-express-malayalam/media/media_files/2025/04/03/iOjS0xdBW9JACLPi5cRu.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി സുപ്രീം കോടതി ജഡ്ജിമാർ. സുപ്രീം കോടതി വെബ്‌സൈറ്റിൽ എല്ലാ ജഡ്ജിമാരുടെയും സ്വത്തു വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമെന്നാണ് വിവരം. ഏപ്രിൽ ഒന്നിന് നടന്ന ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്ന് ജുഡീഷ്യറിയിൽ സുതാര്യതയും സത്യസന്ധതയും സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് സുപ്രധാന നീക്കം. പുതുതായി നിയമിക്കപ്പെടുന്ന ജഡ്ജിമാരും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തും.
അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ മാർച്ച് 22ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങൾ.
മാർച്ച് 14 ന് യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീ അണയ്ക്കുന്നതിനിടെ ഒരു മുറിയിൽനിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്.
Read More
- Waqf Amendment Bill: ലോക്സഭ കടന്ന് വഖഫ് ഭേദഗതി ബിൽ: ഇന്ന് ബിൽ രാജ്യസഭയിൽ
- Waqf Amendment Bill: വഖഫ് നിയമഭേദഗതി ഇസ്ലാം വിരുദ്ധമല്ല,ലക്ഷ്യം അഴിമതി അവസാനിപ്പിക്കൽ:അമിത് ഷാ
- വഖഫ് ബില്‍ ലോക്സഭയില്‍; നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ, എതിർപ്പുമായി പ്രതിപക്ഷം
- ഇന്ത്യ അതിസുന്ദരം, ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ മനോഹരം: മനസ്സുതുറന്ന് സുനിത വില്യംസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.