/indian-express-malayalam/media/media_files/t4Ozr2swYhQUQIz0ne7b.jpg)
മഹുവ മൊയ്ത്ര (ഫയൽ ചിത്രം)
ഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ലോക്‌സഭാ സെക്രട്ടറി ജനറലിനോട് മറുപടി തേടി സുപ്രീം കോടതി. അതേ സമയം ലോക്‌സഭയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നുള്ള മഹുവയുടെ അപേക്ഷ കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ലോക്സഭാ സെക്രട്ടറിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. മറുപടി ലഭിച്ച ശേഷം 2024 മാർച്ച് 11ന് കേസിൽ വീണ്ടും വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
സഭയിൽ വോട്ടവകാശമോ എംപിയെന്ന നിലയിലെ ശമ്പളമോ ഇല്ലാതെ തന്നെ പാർലമെന്റ് നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് മൊയ്‌ത്രയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ എം സിംഗ്‌വി കോടതിയോട് ആവശ്യപ്പെത്. എന്നാൽ സംശയത്തിന്റെ നിഴലിൽ നിൽക്കെ സഭാ നടപടികളിൽ പങ്കെടുക്കാനുള്ള അനുമതി നൽകുന്നത് ഉചിതമാകില്ലെന്ന് പറഞ്ഞ കോടതി മഹുവയുടെ ആപേക്ഷ തള്ളുകയായിരുന്നു.
എം പി യെന്ന നിലയിൽ മഹുവ തന്റെ ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിടുന്ന വിവരങ്ങൾ മാത്രമേ പുറത്താക്കിയിട്ടുള്ളൂവെന്ന് സിങ്വി വാദിച്ചു. പ്രധാനമായും പോർട്ടലിലേക്കുള്ള ലോഗിൻ ആക്‌സസ് അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കില്ല, കാരണം പോർട്ടൽ ഉപയോഗിക്കണമെങ്കിൽ മഹുവയ്ക്ക് ലഭിച്ച ഒ ടി പി ആവശ്യമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. വിവരസാങ്കേതിക നിയമത്തിന്റെ 43, 66 വകുപ്പുകളുടെ പരാമർശം "എത്തിക്‌സ് കമ്മിറ്റിയുടെ മറ്റൊരു വികൃതിയാണെന്നും സ്വിംഗി പറഞ്ഞു. ഹാക്കിംഗുമായി ബന്ധപ്പെട്ട വ്യനസ്ഥകൾ മാത്രമാണ് അതിൽ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വകുപ്പുകൾ അംഗങ്ങളല്ലാത്തവരുമായി പാസ് വേഡുകൾ പങ്കിടുന്നത് നിരോധിക്കുന്നില്ല എന്ന് മാത്രമല്ല, പാർലമെന്റംഗങ്ങൾക്കിടയിൽ ഇത് പതിവാണെന്നും അതിനാൽ തന്നെ ക്രെഡൻഷ്യലുകൾ പങ്കിടുന്നത് തീർച്ചയായും ഒരു ധാർമ്മിക ലംഘനമല്ലെന്നും സ്വിംഗി കൂട്ടിച്ചേർത്തു.
സ്വാഭാവിക നീതിയുടെ പ്രാഥമിക തത്വങ്ങൾ പോലും പാലിക്കാതെയാണ് എത്തിക്‌സ് കമ്മിറ്റി മഹുവയ്ക്കെതിരായ കണ്ടെത്തലുകളിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന ദർശൻ ഹിരാനന്ദാനി കേസിലെ പ്രധാന സാക്ഷിയായിട്ടും സമൻസ് പോലും അയച്ചിട്ടില്ലെന്നും സിംഗ്വി പറഞ്ഞു.
കേസിലെ പരാതിക്കാരനായ അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെ അഭിപ്രായത്തിൽ, തന്റെ വാണിജ്യ സ്ഥാപനത്തിന് നേട്ടമുണ്ടാക്കാൻ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായി ഹർജിക്കാരന് കൈക്കൂലി നൽകിയത് ഹിരാനന്ദാനിയാണെന്ന് സിംഗ്വി പറഞ്ഞു, എന്നാൽ പാർലമെന്റിൽ ചോദ്യങ്ങൾ സമർപ്പിക്കാൻ മഹുവയാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്നാണ് ഹിരാനന്ദാനിയുടെ വാദം.
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.