/indian-express-malayalam/media/media_files/uploads/2017/04/baba-ramdev.jpg)
ബാബാ രാംദേവ്- ഫയൽ ചിത്രം
ഡൽഹി: ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിലും ക്ലെയിമുകളിലും പ്രഥമദൃഷ്ട്യാ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് പതഞ്ജലിക്കെതിരെ നടപടി എടുക്കാൻ കാലതാമസം വരുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് പതഞ്ജലി ആയുർവേദിനും അതിന്റെ മാനേജിംഗ് ഡയറക്‌ടർക്കും എതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കരുതെന്ന് ചോദിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദിന്റെ ഉൽപ്പന്നങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണം അവകാശപ്പെടുന്ന പ്രസ്താവനകളെ കുറിച്ചും കോടതിയിൽ നൽകിയ ഉറപ്പ് പ്രഥമദൃഷ്ട്യാ ലംഘിച്ചതിന് ചൊവ്വാഴ്ച സുപ്രീം കോടതി രൂക്ഷമായാണ് വിമർശിച്ചത്. പതഞ്ജലി ആയുർവേദിനെയും അതിന്റെ ഓഫീസർമാരോടും കോടതിക്ക് മുമ്പാകെ തങ്ങളുടെ പ്രതിജ്ഞയിൽ പറഞ്ഞതുപോലെ പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈദ്യശാസ്ത്രത്തിന് പ്രതികൂലമായ പ്രസ്താവനകൾ നടത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം നവംബർ 21 ന്, കമ്പനിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ സുപ്രീം കോടതിക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിരുന്നു. ഇനി മുതൽ ഉൽപ്പന്നങ്ങളുടെ പരസ്യമോ ബ്രാൻഡിംഗോ സംബന്ധിച്ച് നിയമലംഘനം ഉണ്ടാകില്ലെന്നും പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഔഷധഗുണം അവകാശപ്പെടുന്ന യാദൃശ്ചികമായ പ്രസ്താവനകളോ ഏതെങ്കിലും സംവിധാനത്തിനെതിരായോ മാധ്യമങ്ങൾക്ക് നൽകില്ലെന്നുമായിരുന്നു ഉറപ്പ് നഷകിയത്.
ബാബാ രാംദേവ് സ്ഥാപകനായ ഔഷധസസ്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിക്ക്, നിരവധി രോഗങ്ങൾക്കുള്ള മരുന്നുകളെക്കുറിച്ച് പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്നതായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെ സുപ്രീം കോടതി നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വാക്‌സിനേഷൻ ഡ്രൈവിനും ആധുനിക മരുന്നുകൾക്കുമെതിരെ രാംദേവ് അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.