scorecardresearch

'പറഞ്ഞത് ഒവൈസിയെന്നാണ്, ഒ ബി സിയെ കുറിച്ചല്ല'; വീഡിയോ വിവാദത്തിൽ പ്രതികരണവുമായി ബാബാ രാംദേവ്

പിന്നാക്ക സമുദായത്തെ ലക്ഷ്യം വച്ചുള്ള അവഹേളനത്തിൽ രാംദേവിനെതിരായ പ്രതിഷേധത്തെ തുടർന്ന് "#boycottpatanjali" എന്ന ഹാഷ്‌ടാഗിൽ ഹേറ്റ് ക്യമ്പയിനും

പിന്നാക്ക സമുദായത്തെ ലക്ഷ്യം വച്ചുള്ള അവഹേളനത്തിൽ രാംദേവിനെതിരായ പ്രതിഷേധത്തെ തുടർന്ന് "#boycottpatanjali" എന്ന ഹാഷ്‌ടാഗിൽ ഹേറ്റ് ക്യമ്പയിനും

author-image
WebDesk
New Update
Patanjali

ഫയൽ ചിത്രം

ഒ ബി സി അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെ തന്റെ ഒരു മുൻകാല വീഡിയോയിൽ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി യോഗാ ഗുരു ബാബാ രാംദേവ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ബാബ രാംദേവിന്റെ ഒരു മുൻകാല വീഡിയോയിൽ, അദ്ദേഹം തന്റെ ബ്രാഹ്മണ്യത്തെക്കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. ഈ വീഡിയോയിലെ ചില വാക്കുകളാണ് ഇപ്പോൾ പതഞ്ജലി ബഹിഷ്ക്കരണത്തിലേക്കടക്കമുള്ള വിവാദത്തിലേക്ക് രാംദേവിനെ എത്തിച്ചിരിക്കുന്നത്. എന്നാൽ ഇത് തീർത്തും അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും താൻ പറഞ്ഞത് ഒവൈസി എന്നാണെന്നും രാംദേവ് പ്രതികരിച്ചു.

Advertisment

"എന്റെ യഥാർത്ഥ ഗോത്രം ബ്രഹ്മ ഗോത്രമാണ്. ഞാൻ ഒരു അഗ്നിഹോത്രി ബ്രാഹ്മണനാണ്. എന്നാൽ ബാബാജി ഒബിസി ആണെന്ന് ആളുകൾ പറയുന്നു... അതേ സമയം ഞാൻ ഒരു വേദി ബ്രാഹ്മണനാണ്, ദ്വിവേദി ബ്രാഹ്മണൻ, ത്രിവേദി ബ്രാഹ്മണൻ, ചതുർവേദി ബ്രാഹ്മണൻ - എന്നിങ്ങനെ നാല് പ്രധാന ഗണങ്ങളാണുളളതെന്ന് എനിക്ക് അറിവുണ്ട്" എന്നാണ് രാംദേവ് തന്റെ വീഡിയോയിൽ. എന്നാൽ ഇന്ത്യൻ എക്‌സ്പ്രസ് ഈ വീഡിയോ സ്ഥിരീകരിച്ചിട്ടില്ല.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അത്തരത്തിലുള്ള ഒരു പ്രസ്താവനയും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടിള്ളെ ബാബാ രാംദേവ് പ്രതികരിച്ചു. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഞാൻ ഒവൈസിയെക്കുറിച്ചാണ് പറഞ്ഞത്. ഒ ബി സി യെ കുറിച്ചല്ല. അദ്ദേഹത്തിനും മുൻഗാമികൾക്കും എന്നും ദേശവിരുദ്ധ ചിന്താഗതിയുണ്ട്. ഞാൻ അതൊന്നും കാര്യമായി എടുക്കുന്നില്ല എന്നതായിരുന്നു പതഞ്ജലി സ്ഥാപകന്റെ പ്രതികരണം. 

Advertisment

അതേ സമയം വിവാദം പുറത്തുവന്നതിന് ശേഷം രാംദേവിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്. പിന്നാക്ക സമുദായത്തെ ലക്ഷ്യം വച്ചുള്ള അവഹേളനത്തിന് രാംദേവിനെ വിമർശിക്കാൻ "#boycottpatanjali" എന്ന ഹാഷ്‌ടാഗിൽ ഹേറ്റ് ക്യമ്പയിനും ആരംഭിച്ചിട്ടുണ്ട്. അതേസമയം, അസദുദ്ദീൻ ഒവൈസി തന്റെ എക്‌സ് അക്കൗണ്ടിൽ രാംദേവ് തന്റെ യഥാർത്ഥ പ്രസ്താവനയെ വളച്ചൊടിച്ചതായി പറയുന്ന നിരവധി പോസ്റ്റുകളും റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

Read More

Baba Ramdev Patanjali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: