scorecardresearch

പെരിയാർ പ്രതിമയിൽ കാവി പൂശി അക്രമികൾ, അറസ്റ്റിനായി പ്രതിഷേധം ശക്തം

അക്രമികൾ പ്രതിമയ്ക്ക് നേരെ കാവി നിറമുള്ള പെയിന്റ് ഒഴിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു

അക്രമികൾ പ്രതിമയ്ക്ക് നേരെ കാവി നിറമുള്ള പെയിന്റ് ഒഴിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു

author-image
WebDesk
New Update
periyar, periyar statue, periyar statue saffron paint, periyar statue desecrated, coimbatore news, periyar statue news, indian express, പെരിയാർ, പെരിയാർ പ്രമിക, കോയമ്പത്തൂർ, കാവി, ie malayalam, ഐഇ മലയാളം

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പെരിയാർ പ്രതിമയിൽ കാവിനിറം പൂശിയതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. കോയമ്പത്തൂർ ജില്ലയിലെ സുന്ദരപുരത്ത് സ്ഥിതി ചെയ്യുന്ന പെരിയാർ പ്രതിമയിലാണ് വെള്ളിയാഴ്ച പുലർച്ചെ അജ്ഞാതർ കാവി നിറമുള്ള ചായമൊഴിച്ചത്. ഇവർ പ്രതിമയ്ക്ക് നേരെ കാവി നിറമുള്ള പെയിന്റ് ഒഴിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

Advertisment

ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെ വക്താവും സാമൂഹിക പരിഷ്കർത്താവുമായ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമക്ക നേർക്ക് നടന്ന അതിക്രമത്തിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിന് പിറകിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരിയാർ ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകർ പ്രതിമക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തി.

Read More: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ പെരിയാർ പ്രതിമയുടെ തല തകർത്തു

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നതെന്ന് കുനിയമുത്ത് ഇൻസ്പെക്ടർ ശക്തിവേൽ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട്

പറഞ്ഞു. "ഞങ്ങൾക്ക് ലഭിച്ച പരാതി പ്രകാരം രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ പ്രതിമയ്ക്കടുത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിമ വൃത്തിയാക്കിയിട്ടുണ്ട്. അക്രമികൾക്കെതിരെ ഞങ്ങൾ നടപടിയെടുക്കും, ”അദ്ദേഹം പറഞ്ഞു.

Advertisment

Read More: 'സമയവും തീയതിയും പറഞ്ഞാല്‍ നിങ്ങളെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്'; സംഘപരിവാറിന് സത്യരാജിന്റെ മറുപടി

അക്രമം നടത്തിയവർക്കെതിരേ കേസെടുക്കണമെന്ന് തൂത്തുക്കുടി എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പെരിയാർ തന്നെയാണ് ചർച്ചകൾ ആരംഭിക്കാൻ കാരണമാവുന്നതെന്നും കനിമൊഴ ട്വീറ്റിൽ അഭിപ്രായപ്പെട്ടു. “അദ്ദേഹം ഒരു പ്രതിമ മാത്രമല്ല, ആത്മാഭിമാനത്തിലേക്കും സാമൂഹ്യനീതിയിലേക്കും ഉള്ള പാതയാണ്,” കനിമൊഴി പറഞ്ഞു.

Read More: 'പൊലീസ് സംരക്ഷണം വേണ്ട, പെരിയാറിന്റെ പ്രതിമയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം'; പ്രതികരണവുമായി കമൽഹാസന്‍

തമിഴ്നാട്ടിൽ പെരിയാർ പ്രതിമയ്ക്ക് നേർക്കുള്ള അതിക്രമങ്ങൾ ഇതിനു മുൻപും നടന്നിരുന്നു. 2018 മാർച്ചിൽ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ പെരിയാർ പ്രതിമയുടെ തലഭാഗം അജ്ഞാതർ തകർത്തിരുന്നു. 'ത്രിപുരയില്‍ ലെനിന്റെ പ്രതിമകള്‍ തകര്‍ത്ത സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമയായിരുന്നു' എന്ന ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ പ്രസ്താവനയ്ക്ക് പിറകേയായിരുന്നു പ്രതിമക തകർക്കപ്പെട്ടത്.

Read More: പെരിയാറിന്റെ പ്രതിമയ്ക്കു നേരെ കല്ലെറിഞ്ഞ 'ബിജെപി അഭിഭാഷകന്‍' അറസ്റ്റില്‍

2018 സെപ്തംബറിൽ ചെന്നൈയിൽ പെരിയാര്‍ പ്രതിമയ്ക്കു നേരെ കല്ലെറിഞ്ഞ ബിജെപി പ്രവർത്തകനായ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More: Coimbatore: Saffron paint thrown on Periyar statue in Coimbatore district

Periyar Statue Coimbatore Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: