/indian-express-malayalam/media/media_files/2025/07/05/ukraine-2025-07-05-14-45-07.jpg)
ഉക്രെയ്നിൽ വ്യാപക മിസൈൽ ആക്രമണവുമായി റഷ്യ
കീവ്: ഉക്രെയിനിലേക്ക് വ്യാപക മിസൈൽ ആക്രമണവുമായി റഷ്യ. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മിസൈൽ-ഡ്രോൺ ആക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ ഉക്രൈയ്‌നിലേക്ക് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിലൂടെ ആശയ വിനിമയം നടത്തി.
Also Read:വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി
യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന് ഡച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട്. ബങ്കറുകളില്‍ ഒളിച്ചിരിക്കുന്ന സൈനികരെ പുറത്തുചാടിച്ച് വെടിവെയ്ക്കാനാണ് രാസായുധം പ്രയോഗിച്ചതെന്നാണ് വിവരം. ഡ്രോണുകള്‍ ഉപയോഗിച്ചാണ് രാസായുധ പ്രയോഗം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്‍റെ തെളിവുകളടങ്ങിയ റിപ്പോര്‍ട്ട് നെതര്‍ലന്‍ഡ്സ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.
Also Read:യുദ്ധം അവസാനിച്ചിട്ടും ആയത്തുള്ള ഖമേനി എവിടെ ?
റഷ്യ യഥേഷ്ടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിലെ നിഗമനമെന്നും ഡച്ച് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസ് പറഞ്ഞു. അങ്ങേയറ്റം ആശങ്കാജനകമാണ് സ്ഥിതിയെന്നും റഷ്യ വര്‍ഷങ്ങളായി രാസായുധം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മോസ്കോയ്‌ക്കെതിരെ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഡച്ച് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസ് അറിയിച്ചു.
Read More
വൺബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് യു.എസ്. പ്രസിഡന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.