/indian-express-malayalam/media/media_files/uploads/2018/08/rupee-1.jpg)
മൂല്യം ഇടിഞ്ഞ് രൂപ
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്. ശനിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 84.10ലേക്കാണ് കുറഞ്ഞത്.12 പൈസയാണ് ശനിയാഴ്ചത്തെ നഷ്ടം.വെള്ളിയാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 84.07ലേക്കാണ് കുറഞ്ഞത്.
വ്യാഴാഴ്ച ഡോളറിന് 83.98 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. കഴിഞ്ഞ കുറച്ചുനാളുകളായി രൂപയുടെ മൂല്യം ഡോളറിനെതിരെ 84-ൽ നിർത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ 12-നെ രൂപയുടെ മൂല്യം 83.99 എന്ന നിലയിൽ റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുക്കുത്തിയിരുന്നു.
രണ്ട് കാരണങ്ങൾ
പശ്ചിമേഷ്യയിലെ സംഘർഷമാണ് ഇന്ത്യൻ കറൻസിയെ പ്രധാനമായും തളർത്തുന്നതെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. യുദ്ധസാഹചര്യങ്ങൾ അസംസ്‌കൃത എണ്ണവില വീണ്ടും 80 ഡോളറിന്റെ പരിസരത്തേക്ക് ഉയരാനിടയാക്കി. ഇത് ഡോളറിനെതിരെ, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിന് കാണമായി. അസംസ്‌കൃത എണ്ണവില ഉയരുന്നത് കാരണം ഇന്ത്യൻ വിപണിയിൽ ഡോളറിന്റെ ഡി്മാൻഡ് വൻ തോതിൽ ഉയർത്തുന്ന സാഹചര്യമാണ്.
വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിന്നു തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്നതും രൂപയുടെ കരുത്ത് ചോരുന്നതിന് കാരണമായി. സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ചൈനീസ് ഭരണകൂടം നടത്തിയ പരിഷ്‌കാരങ്ങൾ മൂലം വൻതോതിൽ നിക്ഷേപകർ ചൈനീസ് ഓഹരിവിപണിയിൽ നിക്ഷേപം നടത്തുകയാണ്. ഇന്ത്യൻ ഓഹരിവിപണിയിൽ നിന്നുള്ള പണം പിൻവലിച്ചാണ് പലരും ചൈനീസ് ഓഹരിയിൽ വിപണിയിൽ നിക്ഷേപം നടത്തുന്നതും. ഇതും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായി.
Read More
- മദ്രസകൾ നിർത്തലാക്കണം, ബോർഡുകൾ പിരിച്ചുവിടണം; നിർദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ
- എൻസിപി നേതാവ് ബാബ സിദ്ദിഖ് മുംബൈയിൽ വെടിയേറ്റ് മരിച്ചു
- ജി എൻ സായിബാബ അന്തരിച്ചു
- രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ശ്രമം നടക്കുന്നു;മോഹൻ ഭാഗവത്
- ലെബനോനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ: 22 മരണം
- ആകാശത്ത് വട്ടമിട്ടത് ആശങ്കയുടെ നിമിഷങ്ങൾ; എയർ ഇന്ത്യയോട് വിശദീകരണം തേടി ഡിജിസിഎ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us