/indian-express-malayalam/media/media_files/JPp783YIl1ln1Vjs9dI2.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്നും, മദ്രസകൾക്കും ബോർഡുകൾക്കും സംസ്ഥാനം നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
'2009 ലെ ആർടിഇ ആക്റ്റ് പ്രകാരം, മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം സമുദായത്തിനു പുറത്തുള്ള വിദ്യാർത്ഥികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മദ്രസകളിൽ പഠിക്കുന്ന, മുസ്ലീം സമുദായത്തിൽ നിന്നുള്ള കുട്ടികളെ, മദ്രസ അംഗീകൃതമാണെങ്കിൽ പോലും സാധാരണ സ്കൂളുകളിലേക്കു മാറ്റണം', ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയര്‍പേഴ്സൺ പ്രിയങ്ക് കനൂന്‍ഗോ കത്തിൽ വ്യക്തമാക്കി.
നിയമത്തിൽ നിന്ന് മതസ്ഥാപനങ്ങളെ ഒഴിവാക്കിയത് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് മതസ്ഥാപനങ്ങളിൽ മാത്രം പഠിക്കുന്ന കുട്ടികളെ ഒഴിവാക്കുന്നതിലേക്ക് നയിച്ചുവെന്നും, പ്രിയങ്ക് കത്തിൽ ചൂണ്ടിക്കാട്ടി. 'കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ vs മദ്രസകൾ' എന്ന തലക്കെട്ടിൽ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടും കത്തിനൊപ്പം അയച്ചിട്ടുണ്ട്.
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ നിർദേശിക്കുന്ന പരിശീലനം ലഭിച്ചതോ, യോഗ്യരോ ആയ അധ്യാപകർ മദ്രസകളിൽ ഇല്ലെന്ന് കമ്മീഷൻ പറയുന്നു. മദ്രസ അധ്യാപകർ മതഗ്രന്ഥങ്ങളിലെ പരമ്പരാഗത രീതികളെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ച് ദിവസങ്ങൾക്കു പിന്നാലെയാണ് കമ്മീഷന്റെ നീക്കം. കമ്മീഷന്റെ നിർദേശം വിരോധാഭാസമാണെന്ന്, മഹാരാഷ്ട്ര ഐടി, റൂറൽ ഡെവലപ്മെൻ്റ് മന്ത്രി പഞ്ചായത്തി രാജ് പറഞ്ഞു.
Read More
- എൻസിപി നേതാവ് ബാബ സിദ്ദിഖ് മുംബൈയിൽ വെടിയേറ്റ് മരിച്ചു
- ജി എൻ സായിബാബ അന്തരിച്ചു
- രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ശ്രമം നടക്കുന്നു;മോഹൻ ഭാഗവത്
- ലെബനോനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ: 22 മരണം
- ആകാശത്ത് വട്ടമിട്ടത് ആശങ്കയുടെ നിമിഷങ്ങൾ; എയർ ഇന്ത്യയോട് വിശദീകരണം തേടി ഡിജിസിഎ
- തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; തീപിടിത്തം: കോച്ചുകൾ പാളം തെറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.