/indian-express-malayalam/media/media_files/COG8BMxqJb9GhQUweD8b.jpg)
ബാബ സിദ്ദിഖ് (ഫൊട്ടൊ എക്സ്)
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി-അജിത് പവാർ) നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖ് മുംബൈയിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു.വയറ്റിലും നെഞ്ചിലും വെടിയുണ്ടകൾ പതിച്ച ഇദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിദ്ദിഖ് നിർമൽ നഗർ ഏരിയയിലെ തന്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറിയപ്പോഴാണ് ആക്രമണം നടന്നത്.തലയിലും വയറ്റിലും വെടിയേറ്റു. ശരീരത്തിൽ കത്തികുത്തിയിറക്കുകയും ചെയ്തു. ബാബാ സിദ്ദിഖ് വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അക്രമികൾ വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം.
കോൺഗ്രസ് നേതാവായിരുന്ന ബാബ സിദ്ദിഖ് അടുത്തിടെയാണ് എൻസിപി അജിത് പവാർ വിഭാഗത്തിലേക്ക് ചേക്കേറുന്നത്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുൻമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ബാബ സിദ്ദിഖ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.