/indian-express-malayalam/media/media_files/2025/07/12/rohith-vemula-2025-07-12-09-20-14.jpg)
2016ലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്
ഹൈദരബാദ്: രോഹിത് വെമുല ആത്മഹത്യ കേസ് പുനരന്വേഷിക്കുന്നതിന് നിയമോപദേശം തേടി തെലങ്കാന സർക്കാർ. സംസ്ഥാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തെലങ്കാന ബി.ജെ.പി അധ്യക്ഷനായി രാമചന്ദ്ര റാവുവിനെ നിയമിച്ചതിന് പിന്നാലെയാണ് തെലങ്കാന സർക്കാരിന്റെ നീക്കം. രോഹിത് വെമുല ആത്മഹത്യാ കേസിൽ പ്രതികളിൽ ഒരാളായിരുന്നു അന്ന് എംഎൽസി ആയിരുന്ന റാവു.
Also Read:ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; മരണസംഖ്യ 12 ആയി
2016ൽ ഹൈദരാബാദ് സർവ്വകലാശാലയിൽ ജാതി പീഡനത്തിന് ഇരയായതിനെ തുടർന്നാണ് ഗവേഷണ വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. നേരത്തെ കേസ് അവസാനിപ്പിക്കാൻ തെലങ്കാന പോലീസ് ഹൈക്കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രോഹിത് വെമുല പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളല്ലെന്നും യഥാർഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമായിരുന്നു അന്നത്തെ പോലീസ് റിപ്പോർട്ട്.
Also Read: രാജസ്ഥാനിലെ വ്യോമസേന വിമാനാപകടം; രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു
മരണത്തിൽ ആരും ഉത്തരവാദിയല്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും കാട്ടിയാണ് തെലങ്കാന ഹൈക്കോടതിയിൽ പോലീസ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്. തെളിവുകൾ ഹാജരാക്കാതെയാണ് ജാതി സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇത് വിവാദമായതിന് പിന്നാലെ കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യം ശക്തമായിരുന്നു. കേസിൽ പുനരന്വേഷണം നടത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡ്ി വ്യക്തമാക്കിയിരുന്നു.
Read More
കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.