scorecardresearch

രാമക്ഷേത്രവുമായി ബിജെപിയും യാത്ര തുടർന്ന് രാഹുലും, എങ്ങുമെത്താത്ത ഇന്ത്യാ മുന്നണിയും; തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ

കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിൽ പ്രത്യേകിച്ച് നീക്കങ്ങളൊന്നും തന്നെ നടക്കാതെ സീറ്റ് ചർച്ചകൾ പോലും മുടങ്ങിയ മട്ടാണ്

കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിൽ പ്രത്യേകിച്ച് നീക്കങ്ങളൊന്നും തന്നെ നടക്കാതെ സീറ്റ് ചർച്ചകൾ പോലും മുടങ്ങിയ മട്ടാണ്

author-image
WebDesk
New Update
Rahul Gandhi | Modi

രാമക്ഷേത്രമെന്ന തങ്ങളുടെ കാലങ്ങളായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നത്. രാമരാജ്യത്തിലേക്കുള്ള ചുവട് വെയ്പ്പാണിതെന്ന് ഒന്നുകൂടി ഹിന്ദി ഹൃദയഭൂമിയിലെ ജനതയെ ഓർമ്മിപ്പിക്കാൻ അയോധ്യയിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിച്ചത് ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന ആയുധം രാമനും അയോധ്യയും തന്നെയാവും എന്നതിന്റെ വ്യക്തമായ സൂചനയാണ്.

Advertisment

അതേ സമയം ബിജെപി ഭരിക്കുന്ന അസമിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഏറെ ശ്രമകരമായ രീതിയിലാണ് പര്യടനം നടത്തുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിൽ പ്രത്യേകിച്ച് നീക്കങ്ങളൊന്നും തന്നെ നടക്കാതെ സീറ്റ് ചർച്ചകൾ പോലും മുടങ്ങിയ മട്ടാണ്. രാഹുലിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുകയും രാഹുലിനെ ആരാധനാലയം സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നാരോപിച്ച് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയ സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ് ഒഴികെ, മറ്റുള്ളവർ പ്രകടമായ നിസ്സംഗതയാണ് മുന്നണിയിൽ തുടരുന്നത്. 

യാത്രയുടെ അടുത്ത സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ഇന്ത്യാ സഖ്യകക്ഷികൾക്കിടയിലെ തുറന്ന പോര്  ഏത് തരത്തിൽ കോൺഗ്രസ് കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. ബിഹാറിലെ മഹാഗത്ബന്ധനിലും അസ്വാരസ്യങ്ങൾ ഉണ്ടെന്നാണ് സൂചന. യാത്രം ഈ മാസം അവസാനം ബീഹാറിലെ ആദ്യ കേന്ദ്രമായ പൂർണിയയിൽ എത്തുമ്പോൾ നടക്കുന്ന രാഹുലിനൊപ്പം യാത്രയിൽ  ചേരുമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് നൽകിയ ഉറപ്പിലാണ് കോൺഗ്രസിന് നേരിയ ആശ്വാസമുള്ളത്.

അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നതിന്റെ  ആഘോഷങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രതിപക്ഷത്തിന് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. തിങ്കളാഴ്ച തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ഇന്ത്യൻ സഖ്യത്തിന്റെ യോഗങ്ങൾ നിയന്ത്രിക്കുന്നത് സിപിഐഎമ്മാണെന്ന് ആരോപിച്ചിരുന്നു. തുടർന്ന്, രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ സർവ്വ വിശ്വാസ റാലിക്ക് നേതൃത്വം നൽകിയ അവർ ഒരു റാലി നടത്തി ക്ഷേത്രവും ഗുരുദ്വാരയും പള്ളിയും മുസ്ലീം പള്ളിയും സന്ദർശിച്ചത് താൻ മാത്രമാണെന്നും പറഞ്ഞു.

Advertisment

മൃദുഹിന്ദുത്വത്തോട് ആഭിമുഖ്യം പുലർത്തുന്ന കോൺഗ്രസിനെന്നപോലെ സിപിഐ എമ്മിനും ഇതൊരു സന്ദേശമായിരുന്നു. രാഹുലിന്റെ തിങ്കളാഴ്ചത്തെ ഏറെ സമയവും ചിലവായത് ദേവാലയ സന്ദർശനവുമായി ബന്ധപ്പെട്ട് അസമിലെ ബി.ജെ.പി സർക്കാരുമായുള്ള ഏറ്റുമുട്ടലിനായിരുന്നു.  ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയം വളരാൻ സഹായിച്ചതിന് തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന സിപിഐ(എം), ബംഗാളിൽ ടിഎംസിയുമായുള്ള സീറ്റ് പങ്കിടൽ കരാറിനെ പ്രായോഗികമായി തള്ളിക്കളയുകയാണ് ചെയ്തത്. തൃണമൂൽ കോൺഗ്രസ് വേദിയിലുണ്ടെങ്കിൽ രാഹുലിന്റെ ബംഗാളിലെ യാത്രയിൽ പങ്കെടുക്കില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിക്കഴിഞ്ഞു.  കോൺഗ്രസുമായുള്ള തൃണമൂൽ കോൺഗ്രസിന്റെ  സീറ്റ് ചർച്ചകളും ഏതാണ്ട് തകർന്ന മട്ടാണ്. 

അതേ സമയം തൃണമൂലുമായുള്ള ബന്ധത്തിൽ  കോൺഗ്രസ് നേതൃത്വം ഇപ്പോഴും പ്രതീക്ഷയിലാണെന്ന് സൂചിപ്പിക്കുന്നതാണ് രാഹുലിന്റെ വാക്കുകൾ. “പാർട്ടിക്കും എനിക്ക് വ്യക്തിപരമായും മമതജിയുമായി നല്ല ബന്ധമുണ്ട്. ഹാൻ തോഡ-തോഡ ഹോതാ രേഹ്താ ഹേ (അതെ, ചെറിയ വഴക്കുകൾ ഉണ്ട്). ചിലപ്പോൾ അവരുടെ പാർട്ടിയിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നു, ചിലപ്പോൾ നമ്മുടെ പാർട്ടിയിൽ നിന്ന് ആരെങ്കിലും തിരിച്ചും പറയും, ഇതൊക്കെ സ്വാഭാവികമായ കാര്യങ്ങളാണ്. എന്നാൽ  ഇതൊന്നും ഇരു പാർട്ടികളും തമ്മിലെ ഐകൃത്തെ  തടസ്സപ്പെടുത്തുന്ന കാര്യങ്ങളല്ല, ചൊവ്വാഴ്ച അസമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

മമതയുടെ അവകാശവാദങ്ങൾ പ്രതികരണത്തിന് അർഹതയുള്ളതായി തന്റെ പാർട്ടി കണ്ടില്ലെന്ന് ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് തന്നെ തൃണമൂൽ കോൺഗ്രസ് തങ്ങളെ തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. "ഞങ്ങളെ തീവ്രവാദ സംഘടന എന്ന് വിളിക്കുന്നതിന്റെ അസംബന്ധം എല്ലാവർക്കും അറിയാം... ഇന്ത്യാ മീറ്റിംഗിൽ എല്ലാ കാര്യങ്ങളും കൂട്ടായാണ് ചെയ്യുന്നത്. അതുകൊണ്ട് ആരുടേയും ആധിപത്യത്തെക്കുറിച്ചോ മറ്റെന്തെങ്കിലുമോ പ്രശ്‌നം അവിടെ  ഉദിക്കുന്നില്ലെന്നും  യെച്ചൂരി പറഞ്ഞു.

എന്നിരുന്നാലും, തൃണമൂൽ കോൺഗ്രസ് സാന്നിധ്യമുണ്ടെങ്കിൽ സിപിഐ(എം) രാഹുലിന്റെ യാത്രയിൽ പങ്കെടുക്കില്ലെന്ന്  അദ്ദേഹം സൂചന നൽകി. “യാത്രയുടെ ഷെഡ്യൂൾ ഞങ്ങളോട് പറയാൻ ഞങ്ങൾ  കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നമുക്ക് നോക്കാം. ഞങ്ങൾ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. അസമിൽ ഞങ്ങൾ യാത്രയുടെ ഭാഗമായിരുന്നു. ബിഹാറിൽ അവർ മഹാഗത്ബന്ധനേയും ക്ഷണിച്ചിട്ടുണ്ട്. ഞങ്ങൾ അതിന്റെ ഭാഗമാണ്, അതിനാൽ ഞങ്ങൾ അവിടെയും ഉണ്ടാകും. ഒരു സഖ്യത്തിനുള്ളിലെ മുറവിളി പുതിയ കാര്യമല്ലെന്ന് രാഹുലിനോട് യോജിച്ചുകൊണ്ട് യെച്ചൂരി കൂട്ടിച്ചേർത്തു: “

എന്നാൽ, ബംഗാളിൽ ഭിന്നത രൂക്ഷമായിരിക്കെ, ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും സീറ്റ് വിഭജനത്തിൽ കോൺഗ്രസും മറ്റ് പാർട്ടികളും തമ്മിൽ നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ജെഡിയു പോലുള്ള ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. ബിഹാറിൽ ഉടമ്പടി ഏറെക്കുറെ ഉറപ്പിച്ചിരിക്കുമ്പോൾ (ജെഡി-യുവിനും ആർജെഡിക്കും 17 സീറ്റുകൾ വീതവും കോൺഗ്രസിന് 5 സീറ്റുകളും സിപിഐ-എംഎൽ ലിബറേഷന് ഒരെണ്ണവും എന്നതാണ് ഫോർമുല. ചർച്ചകളിലെ കാലതാമസത്തിന് കോൺഗ്രസാണ് ഉത്തരവാദികളെന്നാണ് ജെഡിയു നേതാക്കളുടെ പക്ഷം.

കൺവീനർ സ്ഥാനം നിരസിച്ചുകൊണ്ട് ഇന്ത്യൻ ബ്ലോക്കിനുള്ളിലെ നേതൃപദവികൾ അന്തിമമാക്കുന്നതിലെ കാലതാമസത്തിൽ നിതാഷ് കുമാർ നേരത്തെ തുറന്ന അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മമതയും അഖിലേഷും ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെയും ഒഴിവാക്കിയ ഇന്ത്യാ ബ്ലോക്ക് ഓൺലൈൻ മീറ്റിംഗ് നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കാര്യങ്ങളൊന്നും തന്നെ ട്രാക്കിലേക്ക് എത്തിയിട്ടില്ല എന്നതാണ് വസ്തുത.

Read More

Narendra Modi Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: