scorecardresearch

'ബിജെപി എന്നാൽ നുണകളുടെ ഫാക്ടറി': തേജസ്വി യാദവ്

ആർജെഡി നിലകൊള്ളുന്നത് ജനങ്ങളുടെ അവകാശങ്ങൾക്കും തൊഴിലിനും വികസനത്തിനുമായെന്നും തേജസ്വി

ആർജെഡി നിലകൊള്ളുന്നത് ജനങ്ങളുടെ അവകാശങ്ങൾക്കും തൊഴിലിനും വികസനത്തിനുമായെന്നും തേജസ്വി

author-image
WebDesk
New Update
Rjd

ഫൊട്ടോ- (@yadavtejashwi/X)

പാട്ന: ബിജെപിയെ നുണകളുടെ ഫാക്ടറി എന്ന് വിശേഷിപ്പിച്ച് ബീഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. എന്നാൽ ആർജെഡി നിലകൊള്ളുന്നത് ജനങ്ങളുടെ അവകാശങ്ങൾക്കും തൊഴിലിനും വികസനത്തിനുമായി ആണെന്നും ബിജെപിയേയും കേന്ദ്രസർക്കാരിനേയും കടന്നാക്രമിച്ചുകൊണ്ട്  തേജസ്വി യാദവ് പറഞ്ഞു. പട്നയിലെ ഗാന്ധി മൈതാനിയിൽ നടന്ന ജൻ വിശ്വാസ് മഹാ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു തേജസ്വി. 

Advertisment

“ബിജെപി നുണകളുടെ ഫാക്ടറിയാണെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും… എന്നാൽ ആർജെഡി നിലകൊള്ളുന്നത് ‘അവകാശങ്ങൾ, തൊഴിൽ, വികസനം’ എന്നിവയ്ക്ക് വേണ്ടിയാണ് .” തേജസ്വി പറഞ്ഞു. "ബിജെപി നേതാക്കൾ തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നു. എന്നാൽ ഞങ്ങൾ ബീഹാറിലെയും രാജ്യത്തെയും ജനങ്ങളുടെ അവകാശങ്ങൾക്കും ജോലികൾക്കും വേണ്ടി പോരാടുന്നു," അദ്ദേഹം പറഞ്ഞു.

ആർജെഡി മുസ്ലിം, യാദവ് കളുടെ പാർട്ടിയാണെന്ന് ചിലർ ആരോപിക്കുമ്പോൾ അത് എം-വൈയുടെയും ബിഎഎപിയുടെയും പാർട്ടിയാണ്, അവിടെ ബി എന്നത് ബഹുജനും എ എന്നാൽ അഗ്ദയും (ഉന്നത ജാതി) ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആധി ആബാദി' (സ്ത്രീകൾ) എന്നതിന് എ, ദരിദ്രർക്ക് പി എനതാണ് പാർട്ടി നൽകുന്ന പരിഗണന എന്നും തേജസ്വി പറഞ്ഞു. 

ബിഹാറിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെ തകർത്ത് എൻഡിഎയിലേക്ക് ചേക്കേറിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും തേജസ്വി തുറന്നടിച്ചു. കഴിഞ്ഞ 17 മാസമായി സംസ്ഥാനത്ത് മഹാഗത്ബന്ധൻ സർക്കാർ ചെയ്തത്,  കഴിഞ്ഞ 17 വർഷമായി ബിജെപിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണെന്ന് നിതീഷ് കുമാർ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

കുമാറിന്റെ ഏറ്റവും പുതിയ ചാഞ്ചാട്ടത്തെ പരിഹസിച്ചുകൊണ്ട്, 'ഇധർ ചല മെയ്ൻ ഉദർ ചല' എന്ന ഹിന്ദി ചലച്ചിത്ര ഗാന ശകലവും തേജസ്വി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. "നിതീഷ് ചാച്ച (അമ്മാവൻ) ഇത്തരമൊരു കാര്യം ചെയ്യുകയും ഇടയ്ക്കിടെ മുന്നണികൾ മാറുകയും ചെയ്യുന്നു." നിലവിൽ ബീഹാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്, ഒരാൾ ചീത്ത വായും മറ്റൊന്ന് ഉച്ചത്തിലുള്ള വായും എന്നായിരുന്നു നിതീഷ് കുമാർ മന്ത്രിസഭയിലെ ബിജെപി നേതാക്കളെ കടന്നാക്രമിച്ചുകൊണ്ട് തേജസ്വി പറഞ്ഞു.

വാചാലനായ ഉപമുഖ്യമന്ത്രി കഴിഞ്ഞ 14 വർഷമായി ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. കഴിഞ്ഞ തവണ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് ആർജെഡി ടിക്കറ്റിലാണ്, ”സാമ്രാട്ട് ചൗധരിയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ കുതിരക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച തേജസ്വി മഹാസഖ്യത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവരുടെ വിധി തീരുമാനിക്കും. ആർജെഡിയുടെ അഞ്ച് എംഎൽഎമാർ അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. രാവിലെ പെട്ത കനത്ത മഴയെ അവഗണിച്ചും പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. ഇന്ത്യാ സഖ്യ നേതാക്കളും സമ്മേളന വേദിയിൽ അണിനിരന്നു.

Read More

Bihar Thejashwi Yadhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: