scorecardresearch

പലിശ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ നിരക്കിൽ മാറ്റമില്ല

റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തുടരും. അതിനാൽതന്നെ, പലിശ നിരക്കുകൾ കുറയില്ല

റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തുടരും. അതിനാൽതന്നെ, പലിശ നിരക്കുകൾ കുറയില്ല

author-image
WebDesk
New Update
RBI, Reserve Bank Of India

ഫയൽ ചിത്രം

തിരുവനന്തപുരം: റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ഇത്തവണ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തുടരും. അതിനാൽതന്നെ, പലിശ നിരക്കുകൾ കുറയില്ല. വായ്പ, നിക്ഷേപ നിരക്കുകൾ മാറ്റമില്ലാതെ തുടരും.

Advertisment

Also Read: രാജ്യത്ത് വിദ്യാർത്ഥി ആത്മഹത്യകൾ കൂടി, 65 ശതമാനം വർധനവ്: എൻ‌സി‌ആർ‌ബി ഡാറ്റ

ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റിയിലെ (എം‌പി‌സി) മുഴുവൻ അംഗങ്ങളും നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ഏകകണ്ഠമായി വോട്ട് ചെയ്തു. അതേസമയം ജി.ഡി.പി അനുമാനം 6.8 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. പണ നയ നിലപാട് 'നിക്ഷ്പക്ഷത'യില്‍ നിലനിര്‍ത്തി. 

Also Read: തെളിവുകൾ, സമയക്രമം, മുന്നറിയിപ്പുകൾ: സ്റ്റാലിനെ വെല്ലുവിളിച്ച് വിജയ്‌; ചോദ്യങ്ങൾക്ക് മറുപടി നൽകി തമിഴ്‌നാട് സർക്കാർ

Advertisment

ഈ വർഷം ആദ്യം, 2025 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആർ‌ബി‌ഐ റിപ്പോ നിരക്ക് മൊത്തം 100 ബേസിസ് പോയിൻറ് (ബി‌പി‌എസ്) കുറച്ചിരുന്നു. “2025 ഓഗസ്റ്റിലെ നയത്തിനുശേഷം പണപ്പെരുപ്പം അനുകൂലമായി മാറിയിരിക്കുന്നു, പണപ്പെരുപ്പത്തിൽ ഗണ്യമായ മിതത്വം ഉണ്ടായിട്ടുണ്ട്,” ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ചരക്ക് സേവന നികുതിയിലെ പരിഷ്‌കാരം പണപ്പെരുപ്പത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമായി ഉയർന്നു, അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6.5 ശതമാനവും മുൻ പാദത്തിൽ 7.4 ശതമാനവുമായിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ ശരാശരി പണപ്പെരുപ്പം 2.6 ശതമാനമാകുമെന്ന് ആർബിഐ പ്രതീക്ഷിക്കുന്നു.

Read More: സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്

Rbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: