/indian-express-malayalam/media/media_files/2025/11/03/ravi-shankar-prasad-2025-11-03-08-06-31.jpg)
രവിശങ്കർ പ്രസാദ്
പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു പൊളിറ്റിക്കൽ ടൂറിസ്റ്റ് ആണെന്നും ഇടയ്ക്ക് ബിഹാറിൽ വരാറുണ്ടെന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ്. അദ്ദേഹം പിന്നെ ചില രാജ്യങ്ങളിലേക്ക് പോകും. എവിടേക്കാണെന്ന് എനിക്കറിയില്ല. രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' പ്രചാരണം പരാജയമായിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ലാലുവിന്റെയും റാബറി രാജിന്റെയും ദുർഭരണത്തിൽ നിന്ന് എൻഡിഎയുടെ ഭരണം വളരെ വ്യത്യസ്തമാണ്. നിതീഷ് കുമാറിന്റെ ഭരണത്തെ സംബന്ധിച്ചിടത്തോളം, ആദ്യമായി ആളുകൾക്ക് നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും നേട്ടങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു. നല്ല റോഡുകൾ, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, സ്ത്രീ ശാക്തീകരണം, വികസനത്തിന്റെ കാര്യത്തിൽ മൊത്തത്തിലുള്ള സൗഹാർദം, സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള സംരംഭം എല്ലാം ആളുകൾക്ക് മനസിലായെന്ന് അദ്ദേഹം പറഞ്ഞു.
Also Read: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം നിർത്തിവെക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്
നിതീഷ് കുമാർ സത്യസന്ധനായ ഒരു മനുഷ്യനാണ്, അദ്ദേഹത്തിന് നല്ല മനസുണ്ട്. ബിജെപിക്ക് ഏകദേശം 18 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുണ്ട്, സഖ്യകക്ഷികളുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്. കാലിത്തീറ്റ കുംഭകോണത്തിനെതിരായ പോരാട്ടത്തിൽ (ഒരു അഭിഭാഷകനെന്ന നിലയിൽ) എന്റെ സംഭാവന നിങ്ങൾക്കറിയാം. 1996 ൽ നിതീഷ് കുമാർ ഞങ്ങളോടൊപ്പം വന്നു, ഒന്നോ രണ്ടോ ഉയർച്ച താഴ്ചകൾ കണക്കിലെടുക്കാതെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നവംബർ 14 ന് ഒരു വലിയ വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആർജെഡി നേതാവ് തേജസ്വി യാദവിന്റെ ഓരോ കുടുംബത്തിനും സർക്കാർ ജോലി എന്ന വാഗ്‌ദാനം നടപ്പിലാക്കാൻ കഴിയില്ലെന്ന് ആളുകൾക്ക് അറിയാം. 2.97 കോടി കുടുംബങ്ങൾക്ക് സർക്കാർ ജോലി ലഭിക്കുന്നതിന് ഖജനാവിന് 12 ലക്ഷം കോടി രൂപ ചിലവാകും. പണം എവിടെ നിന്ന് വരും?. നിതീഷ് കുമാറിനും നരേന്ദ്ര മോദിക്കും മാത്രമേ അത് നിറവേറ്റാൻ കഴിയൂവെന്ന് മനസിലാക്കാൻ ബഹാറിലെ ജനങ്ങൾ പക്വതയുള്ളവരാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ
ലാലു-റാബറി രാജിന്റെ 15 വർഷത്തെ ഭരണത്തിനിടയിൽ 94,000 തൊഴിലവസരങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. നിതീഷ് കുമാർ സർക്കാർ 18 ലക്ഷം പേർക്ക് നൽകിയിട്ടുണ്ട്. ഇപ്പോൾ ഒരു കോടി വാഗ്‌ദാനം ചെയ്യുന്നു. ഇന്ന്, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ട്, നിരവധി റോഡുകളും പാലങ്ങളും വന്നിട്ടുണ്ട്, വളം പ്ലാന്റുകൾ വന്നിട്ടുണ്ട്, നാഷണൽ തെർമൽ പവർ കോർപ്പറേഷന് (എൻടിപിസി) ഇവിടെ പ്ലാന്റുകൾ ഉണ്ട്, നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇന്ന്, ബിഹാറിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സാധാരണമാണ്. പൊതു സേവന കേന്ദ്രങ്ങളുണ്ട്, ഇവയെല്ലാം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More: തെരുവ് നായ പ്രശ്‌നം; രൂക്ഷവിമർശനവുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us