scorecardresearch

രാമക്ഷേത്രത്തിനുള്ള പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി

Ayodhya Ram Mandir : 'ജയ് ശ്രീറാം' ശരണം വിളിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്

Ayodhya Ram Mandir : 'ജയ് ശ്രീറാം' ശരണം വിളിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്

author-image
WebDesk
New Update
Ayodhya , Ram Temple , Narendra Modi

ഫൈസാബാദ്: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര ശിലാസ്ഥാപനചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

'ജയ് ശ്രീറാം' ശരണം വിളിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ജയ് ശ്രീറാം' വിളികൾ ലോകം മുഴുവൻ കേൾക്കാമെന്ന് പറഞ്ഞ മോദി രാമക്ഷേത്ര നിർമാണത്തിനു പിന്നിലുള്ള എല്ലാവരെയും അഭിനന്ദിച്ചു. ഈ ചടങ്ങിൽ പങ്കെടുക്കാൻ തനിക്കു സാധിച്ചതിൽ പ്രധാനമന്ത്രി അതിയായ സന്തോഷം രേഖപ്പെടുത്തി. ഈ പുണ്യനിമിഷത്തിൽ പങ്കുചേരാൻ തനിക്കു ഭാഗ്യം ലഭിച്ചെന്ന് മോദി പറഞ്ഞു.

"ചരിത്ര നിമിഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങൾക്ക് ഇങ്ങനെയൊരു ദിവസം ആഗതമായെന്ന് ഇപ്പോഴും വിശ്വാസമായിട്ടില്ല. രാജ്യം മുഴുവൻ രാമസൂക്തങ്ങളാലും ശരണം വിളികളാലും നിറഞ്ഞിരിക്കുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു" മോദി പറഞ്ഞു.

Read Also: വെറുപ്പിലും ക്രൂരതയിലും രാമനില്ല; ഭൂമിപൂജയ്‌ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം

Advertisment

"ഒരു ചെറിയ കൂടാരത്തിൽ ഇരിക്കുന്ന നമ്മുടെ രാം ലല്ലയ്‌ക്ക് വേണ്ടി മഹത്തായ ക്ഷേത്രം നമ്മൾ പണിയും. തകർത്തതും വീണ്ടും പണിയപ്പെട്ടതുമായ പരിണാമചക്രത്തിൽ നിന്നു ഇന്നുമുതൽ രാമജന്മഭൂമി മുക്തമാകും. ഇന്ത്യ മുഴുവനായും ആഘോഷിക്കുന്ന ദിവസമാണിന്ന്. സരയു നദീതീരത്ത് തങ്കലിപികളാൽ എഴുതപ്പെട്ട ചരിത്രം. നമ്മുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ആധുനിക പ്രതീകമായിരിക്കും രാമക്ഷേത്രം" മോദി പറഞ്ഞു

"രാമക്ഷേത്ര നിർമാണത്തിനുവേണ്ടിയുള്ള പോരാട്ടം സ്വാതന്ത്ര്യ സമരത്തിനു തുല്യമാണ്. എല്ലാവരുടെയും സഹകരണത്തോടെ ക്ഷേത്ര നിർമാണം പൂർത്തീകരിക്കും. അയോധ്യയുടെ സാമ്പത്തികാവസ്ഥയിൽ രാമക്ഷേത്രം വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ സംസ്‌കാരത്തിലും രാമൻ വസിക്കുന്നുണ്ട്. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്റെ പ്രതീകമാണ് രാമൻ. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഔന്നിത്യം വിളിച്ചോതുന്നതാകും രാമക്ഷേത്രം. രാമൻ എല്ലാവരിലുമുണ്ട്, എല്ലായിടത്തുമുണ്ട്." മോദി കൂട്ടിച്ചേർത്തു.

അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെള്ളി ശില സ്ഥാപിച്ചത്. ചടങ്ങിൽ മോദി ഉൾപ്പെടെ 175 പേർ പങ്കെടുത്തു. ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് ചീഫ് നൃത്യ ഗോപാൽദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുമായി അദ്ദേഹം വേദി പങ്കിട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്. അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാവും.

ശിലാസ്ഥാപനത്തിന് മുൻപ് പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹനുമാൻ ഗഡിയിൽ പ്രാർത്ഥന നടത്തിയിരുന്നു. ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ഏഴ് മിനിറ്റ് അവിടെ ചെലവഴിച്ചതിന് ശേഷം ഉച്ചയോടെ രാമജന്മഭൂമിയിലെത്തി രാം ലല്ലാ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.

തുടർന്ന് അദ്ദേഹം ഭൂമി പൂജയിൽ പങ്കെടുത്തു. തിരിച്ചു പോകുന്നതിന് മുമ്പ് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. നഗരം കർശന സുരക്ഷയിലാണെന്നും എസ്പിജി സുരക്ഷ, കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുമെന്നും അയോദ്ധ്യ ഡിഐജി ദീപക് കുമാർ പറഞ്ഞു. അയോദ്ധ്യയിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞിരിക്കുകയാണ്. ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.

Read More: Ayodhya breaks ground today

Read in English: Ayodhya Ram Mandir Live Updates

Live Blog

Ayodhya Ram Temple Bhumi Pujan: Ground-breaking ceremony for Ram Temple will take place today; Prime Minister Narendra Modi is en route Ayodhya and will address the gathering. Follow LIVE updates














Highlights

    13:59 (IST)05 Aug 2020

    നമ്മുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ആധുനിക പ്രതീകമായിരിക്കും രാമക്ഷേത്രം

    "ഒരു ചെറിയ കൂടാരത്തിൽ ഇരിക്കുന്ന നമ്മുടെ രാം ലല്ലയ്‌ക്ക് വേണ്ടി മഹത്തായ ക്ഷേത്രം നമ്മൾ പണിയും. തകർത്തതും വീണ്ടും പണിയപ്പെട്ടതുമായ പരിണാമചക്രത്തിൽ നിന്നു ഇന്നുമുതൽ രാമജന്മഭൂമി മുക്തമാകും. ഇന്ത്യ മുഴുവനായും ആഘോഷിക്കുന്ന ദിവസമാണിന്ന്. സരയു നദീതീരത്ത് തങ്കലിപികളാൽ എഴുതപ്പെട്ട ചരിത്രം. നമ്മുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ആധുനിക പ്രതീകമായിരിക്കും രാമക്ഷേത്രം" മോദി പറഞ്ഞു 

    13:52 (IST)05 Aug 2020

    രാജ്യം മുഴുവൻ രാമസൂക്‌തങ്ങളാൽ നിറഞ്ഞെന്ന് മോദി

    "ചരിത്ര നിമിഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങൾക്ക് ഇങ്ങനെയൊരു ദിവസം ആഗതമായെന്ന് ഇപ്പോഴും വിശ്വസിച്ചിട്ടില്ല. രാജ്യം മുഴുവൻ രാമസൂക്തങ്ങളാലും ശരണം വിളികളാലും നിറഞ്ഞിരിക്കുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു" മോദി പറഞ്ഞു 

    13:48 (IST)05 Aug 2020

    ലോകം മുഴുവൻ 'ജയ് ശ്രീറാം' വിളികൾ കേൾക്കാം

    'ജയ് ശ്രീറാം' വിളികൾ ലോകം മുഴുവൻ കേൾക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിർമാണത്തിനു പിന്നിലുള്ള എല്ലാവരെയും മോദി അനുമോദിച്ചു. ഈ ചടങ്ങിൽ പങ്കെടുക്കാൻ തനിക്കു സാധിച്ചതിൽ പ്രധാനമന്ത്രി അതിയായ സന്തോഷം രേഖപ്പെടുത്തി. ഈ പുണ്യനിമിഷത്തിൽ പങ്കുചേരാൻ തനിക്കു ഭാഗ്യം ലഭിച്ചെന്ന് മോദി പറഞ്ഞു. ജയ് ശ്രീറാം ശരണം വിളികൾ ലോകമെമ്പാടും കേൾക്കുന്നതായും അദ്ദേഹം പറഞ്ഞു. 

    13:40 (IST)05 Aug 2020

    'ജയ് ശ്രീറാം' വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    രാമക്ഷേത്ര തറക്കല്ലിടൽ വേദിയിൽ 'ജയ് ശ്രീറാം' വിളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചുതുടങ്ങിയത്. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.  

    13:23 (IST)05 Aug 2020

    ശിലാ സ്ഥാപനത്തിനു ശേഷം നേതാക്കൾ സദസിനെ അഭിസംബോധന ചെയ്യുന്നു

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് ചീഫ് നൃത്യ ഗോപാൽദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. 

    13:19 (IST)05 Aug 2020

    സമാധാനപരമായ പ്രശ്നപരിഹാരം എങ്ങനെയെന്ന് മോദി സർക്കാർ ലോകത്തെ കാണിച്ചു: ആദിത്യനാഥ്

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുടെയും അതിന്റെ ജുഡീഷ്യറിയുടെയും ശക്തി തെളിയിക്കുകയും, ഭരണഘടനാപരമായും സമാധാനപരമായും ജനാധിപത്യപരമായും എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  

    12:56 (IST)05 Aug 2020

    വെള്ളിശില സ്ഥാപിച്ച് പ്രധാനമന്ത്രി; അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം

    അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി. വെള്ളിശില സ്ഥാപിച്ചു കൊണ്ടാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാവും.

    12:52 (IST)05 Aug 2020

    മോദിയും യോഗിയും രാമജന്മഭൂമിയിൽ

    publive-image

    12:45 (IST)05 Aug 2020

    ശുദ്ധമായ വെള്ളി ഉപയോഗിച്ച 40 കിലോ ഇഷ്ടിക ഭൂമി പൂജയിൽ ഉപയോഗിക്കുന്നു

    ഭൂമി-ശില പൂജയും മന്ത്രങ്ങൾ ചൊല്ലി ശുദ്ധമായ വെള്ളിയിൽ നിർമ്മിച്ച 40 കിലോ ഇഷ്ടിക ഭൂമി പൂജയ്ക്ക് ഉപയോഗിക്കുമെന്ന് അയോദ്ധ്യയിലെ അധികൃതർ അറിയിച്ചു. 1500 ലധികം സ്ഥലങ്ങളിൽ നിന്ന് മണ്ണ് കൊണ്ടുവന്നിട്ടുണ്ട്, 2,000 സ്ഥലങ്ങളിൽ നിന്ന് വിശുദ്ധ ജലം ശേഖരിച്ചു

    12:43 (IST)05 Aug 2020

    അൽപ്പസമയത്തിനകം ശില സ്ഥാപനം

    അൽപ്പസമയത്തിനകം രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 12.40ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കും. അൽപ്പസമയത്തിനകം രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 12.40ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കും. 

    12:40 (IST)05 Aug 2020

    ജയ് ശ്രീറാം വിളികളോടെ ഇഷ്ടികകൾ അഗ്നികുണ്ഠത്തിലേക്കിട്ടു

    അൽപ്പസമയത്തിനകം രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 12.40ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കും. അൽപ്പസമയത്തിനകം രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 12.40ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കും. 

    12:35 (IST)05 Aug 2020

    ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും ഭൂമിപൂജയിൽ പങ്കെടുക്കുന്നു

    12:29 (IST)05 Aug 2020

    ഭൂമി പൂജ ആരംഭിച്ചു

    രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിന് മുൻപായുള്ള​ ഭൂമി പൂജ ആരംഭിച്ചു. ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് ചീഫ് നൃത്യ ഗോപാൽദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുത്തു

    publive-image

    12:15 (IST)05 Aug 2020

    കൊൽക്കത്തയിലെ ബിജെപി പാർട്ടി ഓഫീസിലും രാമപൂജ
    publive-image
    Express Phot: Prartha Paul

    12:10 (IST)05 Aug 2020

    രാം ലല്ലയിൽ പ്രാർഥിച്ച് നരേന്ദ്ര മോദി

    രാം ലല്ലയിൽ പ്രാർഥിച്ച് നരേന്ദ്ര മോദി 

    12:08 (IST)05 Aug 2020

    മോദി രാമജന്മഭൂമിയിൽ എത്തി

    ഭൂമി പൂജയ്ക്കും തറക്കല്ലിടലിനും മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മഭൂമിയിൽ എത്തി.  രാജമന്മഭൂമിയിൽ എത്തുന്നതിനു മുൻപായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാൻ ഗഡി ക്ഷേത്രത്തിലെത്തി പ്രാർഥിച്ചിരുന്നു.

    11:59 (IST)05 Aug 2020

    ഹനുമാൻ ഗഡി ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി പ്രാർത്ഥന നടത്തുന്നു

    ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാൻ ഗഡി ക്ഷേത്രത്തിലെത്തി 

    11:45 (IST)05 Aug 2020

    പ്രധാനമന്ത്രി അയോധ്യയിലെത്തി

    രാമക്ഷേത്രത്തിന്റെ ഭൂമ പൂജയ്ക്കും തറക്കല്ലിടലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ എത്തി 

    11:01 (IST)05 Aug 2020

    അയോധ്യ ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കാൻ ഉമാ ഭാരതി

    ഭൂമി പൂജയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ ബിജെപി നേതാവ് ഉമ ഭാരതിയും അയോധ്യയിൽ എത്തി. 

    10:51 (IST)05 Aug 2020

    ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ

    മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ബിജെപി ദേശീയ ഉപരാഷ്ട്രപതി ഉമാ ഭാരതി എന്നിവർ ചടങ്ങിന് മുന്നോടിയായി അയോധ്യയിൽ എത്തി 

    10:29 (IST)05 Aug 2020

    മോദി അയോധ്യയിലേക്ക് തിരിച്ചു

    രാവിലെ 9.45ഓടെ മോദി അയോധ്യയിലേക്ക് തിരിച്ചു 

    10:27 (IST)05 Aug 2020

    പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഹനുമാൻ ഗാഡി ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി

    രാവിലെ 10.35 ന് ലഖ്‌നൗ വിമാനത്താവളത്തിലെത്തുന്ന മോദി രാവിലെ 11.30 ന് അയോധ്യയിലെ സാകേത് ഡിഗ്രി കോളേജ് ഹെലിപാഡിലേക്ക് പറക്കും. അദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റോപ്പ് ഹനുമാൻ ഗഡി ക്ഷേത്രമായിരിക്കും. ഏഴ് മിനിറ്റ് താമസിച്ച ശേഷം ഉച്ചയോടെ രാമജന്മഭൂമിയിലെത്തി താൽക്കാലിക രാം ലല്ലാ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും.

    Ayodhya Ram Mandir Live Updates: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങി അയോധ്യയിൽ നിന്ന് 650 കിലോമീറ്റർ അകലെ രാവണനുവേണ്ടി സമർപ്പിക്കപ്പെട്ട ക്ഷേത്രത്തിലെ പുരോഹിതനും. ഗൗതം ബുദ്ധനഗറിലെ ബിസ്രാഖ് പ്രദേശത്താണ് രാവണന് സമർപ്പിക്കപ്പെട്ട ക്ഷേത്രം. ക്ഷേത്രത്തിലെ പുരോഹിതനായ മഹാന്ത് രാംദാസ് ആണ് ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. ആഗസ്റ്റ് 5 ന് ക്ഷേത്രനഗരമായ അയോധ്യയിൽ നടക്കുന്ന ‘ഭൂമി പൂജ’ ചടങ്ങ് സമാപിച്ച ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്യുമെന്നും മഹാന്ത് രാംദാസ് പറഞ്ഞു.
    Narendra Modi Ram Temple Ayodhya Verdict

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: