/indian-express-malayalam/media/media_files/uploads/2018/07/arrest-woman-arrested-living-boyfriend-months-corpse-820992.jpg)
പ്രതീകാത്മക ചിത്രം
ജയ്പൂർ: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാൻ സ്വദേശിയെ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിനു (ഐഎസ്‌ഐ) വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ചാണ് ജയ്‌സാൽമീർ സ്വദേശിയായ പത്താൻ ഖാനെ അറസ്റ്റു ചെയ്തതെന്ന് ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ജയ്‌സാൽമീർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തി പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിനിടെയാണ് പത്താൻ ഖാന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമായി കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2013 ല്‍ പാക്കിസ്ഥാനിലേക്ക് പോയ പത്താന്‍ ഖാന്‍ പാക് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങി വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ പണം നൽകി വിലയ്ക്കെടുത്തതാണെന്നും പാക്കിസ്ഥാനിൽ നിന്ന് ചാരവൃത്തിയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
"2013 ന് ശേഷവും പത്താൻ ഖാൻ പാകിസ്ഥാൻ സന്ദർശിക്കുകയും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ കാണുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ നേതാക്കളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകളിലും, സോഷ്യൽ മീഡിയ വഴിയും ജയ്‌സാൽമീർ അന്താരാഷ്ട്ര അതിർത്തിയുടെ രഹസ്യ വിവരങ്ങൾ നിരന്തരം ചോർത്തി നൽകിയിട്ടുണ്ട്." ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് പണം വാങ്ങി ഇന്ത്യൻ സിം കാർഡുകൾ പത്താൻ ഖാൻ നൽകിയതായും വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് നടക്കുന്ന ചാരപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും (എസ്എസ്ബി), വിവിധ കേന്ദ്ര ഏജൻസികളും പക്കാൻ ഖാനെ ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. 1923 ലെ ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരമാണ് പത്താനെതിരെ കേസെടുത്തിരിക്കുന്നത്.
Read More
- പാക്കിസ്ഥാന് കനത്ത പ്രഹരം; പാക്ക് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ സമ്പൂർണ വിലക്ക്
- പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തി ചൈന
- ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ, ബംഗ്ലാദേശ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കീഴടക്കണം: വിവാദമായി പ്രസ്താവന
- പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കാൻ ഇന്ത്യ; അന്താരാഷ്ട്ര ധനസഹായം നിർത്താൻ സമ്മർദ്ദം ചെലുത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.