scorecardresearch

ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കണമെന്ന് രാഹുൽ ​ഗാന്ധി

പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കണമെന്ന് രാഹുൽ ​ഗാന്ധി ഈ ലോക്സഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രിയും പ്രശംസിച്ചു

പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കണമെന്ന് രാഹുൽ ​ഗാന്ധി ഈ ലോക്സഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രിയും പ്രശംസിച്ചു

author-image
WebDesk
New Update
Prime Minister | Om Birla | speaker | Rahul Gandhi

17ാം ലോക്സഭയില്‍ 146 എംപിമാരെ സസ്പെഡ് ചെയ്ത ഓം ബിര്‍ളയുടെ നടപടി വിവാദമായിരുന്നു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഡൽഹി: 18ാം ലോക്സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കണമെന്ന് രാഹുൽ ​ഗാന്ധി ഈ ലോക്സഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രിയും പ്രശംസിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് ഓം ബിര്‍ള ലോക്സഭയിലെത്തുന്നത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്.

Advertisment

"പ്രതിപക്ഷത്തിന്റേത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ശബ്ദം മുഴങ്ങാൻ അനുവദിക്കണം. ജനങ്ങളുടെ ശബ്ദമായി സംസാരിക്കാൻ പ്രതിപക്ഷത്തെ സ്പീക്കർ അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കിയും വേണമെങ്കിൽ സഭ മുന്നോട്ട് കൊണ്ട് പോകാം. പക്ഷേ അത് ജനാധിപത്യ വിരുദ്ധമായ ആശയമാണ്," രാഹുൽ സ്പീക്കറോട് ആവശ്യപ്പെട്ടു.

നേരത്തെ ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമാണെന്നും നവാഗത എംപിമാര്‍ക്ക് ഓം ബിര്‍ള പ്രചോദനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "രണ്ടാം തവണ സ്പീക്കറാകുന്ന രണ്ടാമത്തെയാളാണ് ഓം ബിര്‍ള. നേരത്തെ ബെല്‍റാം ജാക്കറാണ് രണ്ട് തവണ ലോക്സഭാ സ്പീക്കറായിരുന്നത്. സ്പീക്കറുടെ ചുമതല കഠിനമാണ്. ഇത് ഭംഗിയായി നിർവഹിക്കാനാകും എന്ന് ഓം ബിർള തെളിയിച്ചതാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ പോലെ സഭ നയിക്കാനാകട്ടെ. ലോകത്തിന് മുമ്പിൽ ഇന്ത്യൻ ജനാധിപത്യം മാതൃകയാകട്ടെ," മോദി ആശംസിച്ചു.

Advertisment

17ാം ലോക്സഭയില്‍ 146 എംപിമാരെ സസ്പെഡ് ചെയ്ത ഓം ബിര്‍ളയുടെ നടപടി വിവാദമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടിക്ക് അനുമതി നല്‍കിയത് ഓം ബിര്‍ളയായിരുന്നു.

Read More

Narendra Modi Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: