scorecardresearch

രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് ; പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ സന്ദർശനം

വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിഷയങ്ങളിൽ കേന്ദ്രം ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ വിമർശിച്ചിരുന്നു

വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിഷയങ്ങളിൽ കേന്ദ്രം ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ വിമർശിച്ചിരുന്നു

author-image
WebDesk
New Update
Bharat Jodo Nyay Yatra | Rahul Gandhi

രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

ഡൽഹി: ലോക്സയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ മണിപ്പൂർ സന്ദർശനത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി തിങ്കളാഴ്ച മണിപ്പൂർ സന്ദർശിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിച്ച നടപടികൾ രാഹുൽ ആയുധമാക്കിയിരുന്നു. മണിപ്പൂരിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസാണ് വിജയിച്ച് കയറിയത്. ഇതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണ് നടക്കുന്നത്. 

Advertisment

വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിഷയങ്ങളിൽ കേന്ദ്രം ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ വിമർശിച്ചിരുന്നു. സംസ്ഥാനത്ത് അക്രമം രൂക്ഷമായ മൂന്ന് ജില്ലകൾ അദ്ദേഹം സന്ദർശിക്കുകയും അക്രമം ബാധിച്ചവരെ കാണുകയും ചെയ്യും. ഗവർണർ അനുസൂയ യുകെയെയും രാഹുൽ സന്ദർശിക്കും. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. 

“ഏറ്റവും പുതിയ അക്രമം നടന്ന ജിരിബാം ജില്ലയിൽ രാഹുൽ ഗാന്ധി സന്ദർശിക്കും. തുടർന്ന്, വംശീയ കലാപത്തിന് വഴിയൊരുക്കുന്ന ചുരാചന്ദ്പൂർ സന്ദർശിക്കും. അവിടെ നിന്ന് മൊയ്‌റാംഗിലേക്ക് പോയി ഇംഫാലിലേക്ക് മടങ്ങുന്ന അദ്ദേഹം സംസ്ഥാന ഗവർണർ അനുസൂയ ഉയ്‌കെയെയും കാണും" ഡൽഹിയിലെ ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു:

 ഇതാദ്യമായല്ല രാഹുലിന്റെ മണിപ്പൂർ സന്ദർശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും  ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആവർത്തിച്ചിരുന്നു. 

Advertisment

Read More

Rahul Gandhi Manipur Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: