/indian-express-malayalam/media/media_files/kzHfjUo6whkDrTMxceVa.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
അസമിലെ സോണിത്പൂർ ജില്ലയിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത വാഹനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതിന് തൊട്ടടുത്ത ദിവസം, മോറിഗാവ് ജില്ലയിലെ ജാഗിറോഡിൽ കാവി പതാകയുമായി ഒരു വലിയ ജനക്കൂട്ടം തന്നെ രാഹുലിന്റെ യാത്രയ്ക്കെതിരായി തിങ്കളാഴ്ച തടിച്ചുകൂടിയിരുന്നു.
“അവർ റോഡ് മുഴുവൻ തടഞ്ഞു... തുടർന്ന് അവർ വർഗീയപരമായ പ്രകോപനം ഉയർത്തുന്ന മുദ്രാവാക്യകൾ വിളിച്ചു. പക്ഷേ, ഈ സമയമത്രയും പൊലീസ് നിശബ്ദരായ കാഴ്ചക്കാരായി നിൽപ്പായിരുന്നു,” നാഗോൺ എംപി പ്രൊദ്യുത് ബോർഡോലോയ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“ഞാൻ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും സംസാരിച്ചു. അവർ എനിക്ക് ഉറപ്പ് നൽകി. എന്നാൽ പ്രവർത്തനത്തിന്റെ കാര്യത്തിൽ, ഞാൻ ഒന്നും കണ്ടില്ല. കാവി കൊടിയുമായെത്തിയ ജനക്കൂട്ടം റോഡ് പൂർണ്ണമായും തടയുകയും വർഗീയമായ പ്രകോപനം ഉയർത്തുന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അവർ യഥാർത്ഥത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു," പ്രൊദ്യുത് കൂട്ടിച്ചേർത്തു.
“യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി ബസിൽ നിന്ന് ഇറങ്ങില്ലെന്നും യാത്ര സമാധാനപരമായി കടന്നുപോകുമെന്നും പ്രാദേശിക ഭരണകൂടത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടത്തെ നേരിടാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല,” അദ്ദേഹം പറഞ്ഞു. അസം-മേഘാലയ അതിർത്തിയിലെ ജോറാബത്തിലേക്കുള്ള യാത്ര ഈ പ്രദേശത്തു കൂടി കടന്നുപോകാനാണ് പദ്ധതി.
ഞായറാഴ്ച, സോനിത്പൂരിലെ ജമുഗുരിഹാട്ടിൽ വച്ച് ബിജെപി പതാകയുമായി ജനക്കൂട്ടം തടിച്ചുകൂടി. കോൺഗ്രസിന്റെ യാത്ര കടന്നുപോകുന്ന വാഹനവ്യൂഹത്തിലെ വാഹനങ്ങൾക്ക് നേരെ ചിലർ ആക്രമണം നടത്താൻ ശ്രമിച്ചു. ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതിനിടെ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറയുടെ മുഖത്ത് പരിക്കേറ്റു.
മറ്റു പാർട്ടി നേതാക്കളുടെ കാറിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയും സ്റ്റിക്കറുകൾ കീറുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ അസമിലെ നാഗോണിലെ ഹൈബർഗാവിൽ രണ്ട് മണിക്കൂറിലധികം രാഹുലിനെ ജനക്കൂട്ടം തടഞ്ഞു. ബട്ടദ്രാവ താനിലേക്കുള്ള ക്ഷേത്ര ദർശനത്തിന് പോകുന്ന വഴിയിലാണ് യാത്ര തടഞ്ഞത്.
Read More
- 'രാം ലല്ല' മിഴി തുറന്നു; കനത്ത സുരക്ഷയിൽ അയോധ്യ
- താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നു മുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us