scorecardresearch

ബാരിക്കേഡ് തകർത്ത് പ്രവർത്തകരുടെ തള്ളിക്കയറ്റം; പ്രസംഗം ഒഴിവാക്കി വേദിവിട്ട് രാഹുലും അഖിലേഷും

കോൺഗ്രസിന്‍റെയും സമാജ്‌വാദി പാർട്ടിയുടെയും പ്രവർത്തകർ വലിയ ആവേശത്തോടെയാണ് രാഹുലിന്‍റെയും അഖിലേഷിന്‍റെയും റാലിക്കെത്തിയത്. ഉത്തർപ്രദേശിലെ ഫുൽപൂരിൽ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയിലാണ് സംഭവം

കോൺഗ്രസിന്‍റെയും സമാജ്‌വാദി പാർട്ടിയുടെയും പ്രവർത്തകർ വലിയ ആവേശത്തോടെയാണ് രാഹുലിന്‍റെയും അഖിലേഷിന്‍റെയും റാലിക്കെത്തിയത്. ഉത്തർപ്രദേശിലെ ഫുൽപൂരിൽ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയിലാണ് സംഭവം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahul Gandhi | Akhilesh Yadav

ഉത്തർപ്രദേശിലെ ഫുൽപൂരിൽ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

പ്രയാഗ‌്‌രാജ്: തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രസംഗം ഒഴിവാക്കി വേദി വിട്ടു. ഉത്തർപ്രദേശിലെ ഫുൽപൂരിൽ സംഘടിപ്പിച്ച ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

Advertisment

കോൺഗ്രസിന്‍റെയും സമാജ്‌വാദി പാർട്ടിയുടെയും പ്രവർത്തകർ വലിയ ആവേശത്തോടെയാണ് രാഹുലിന്‍റെയും അഖിലേഷിന്‍റെയും റാലിക്കെത്തിയത്. പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ ആദ്യം ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ വേദിക്ക് അരികിലേക്ക് എത്തിയതോടെയാണ് രാഹുലും അഖിലേഷും പ്രസംഗം ഒഴിവാക്കി വേദിവിട്ടത്.

അതേസമയം, രാഹുലും അഖിലേഷും വേദിയിൽ ഉത്തർപ്രദേശിന്റെ ഭാവി സംബന്ധിച്ച അവരുടെ വീക്ഷണങ്ങൾ പരസ്പരം പങ്കുവച്ചു. ഇതിന്റെ വീഡിയോ രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Advertisment

രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കമുള്ള മണ്ഡലങ്ങൾ നാളെ ജനവിധി കുറിക്കുകയാണ്. 49 മണ്ഡലങ്ങളിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കുക. അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് ഉള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95,000 പോളിങ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ പോളിംഗ്. ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Read More

Rahul Gandhi Akhilesh Yadhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: