/indian-express-malayalam/media/media_files/uploads/2019/04/rahul-gandhi2-2.jpg)
കോഴിക്കോട്: രാജ്യം ഭരിക്കുന്നയാൾ അക്രമത്തിൽ വിശ്വസിക്കുന്നതിനാലാണ് ജനം നിയമം കയ്യിലെടുക്കുന്നത് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. രാജ്യാന്തര മാധ്യമങ്ങളിൽ ഇന്ത്യയെ ബലാത്സംഗത്തിന്റെ തലസ്ഥാനമായാണ് അടയാളപ്പെടുത്തുന്നത്. ഇതിനെല്ലാം കാരണം നേതൃത്വത്തിന്റെ പരാജയമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Also Read: പോക്സോ: പീഡകരോട് ദയയില്ലെന്ന് രാഷ്ട്രപതി
അതേസമയം ഉന്നാവിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും കുറ്റവാളികൾക്ക് തക്കശിക്ഷ നൽകുമെന്നും ആദിത്യനാഥ് പറഞ്ഞു. വിവാഹ വാഗ്‌ദാനം നൽകിയ യുവാവ് കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ ഇരുപത്തി മൂന്നുകാരിയെ അഞ്ചുപേർ ചേർന്നാണു തീകൊളുത്തിയത്. ഇതിൽ രണ്ടുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്.
Also Read: ഹൈദരാബാദ് വെടിവയ്‌പ്പ്: വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തം
ഉന്നാവ് ജില്ലയിൽനിന്ന് ഇത്തരത്തിൽ ദേശീയ ശ്രദ്ധ നേടുന്ന രണ്ടാമത്തെ സംഭവമാണിത്. പതിനേഴുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ ബലാസത്സംഗം ചെയ്തതായിരുന്നു ആദ്യ സംഭവം. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പെൺകുട്ടിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ പീഡിപ്പിച്ചുവെന്നതാണ് കേസ്. പിന്നീട് വാഹനം ഇടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു. പെൺകുട്ടി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സെൻഗർ ഇപ്പോൾ ജയിലിലാണ്.
Also Read: തെലങ്കാന: സജ്ജനാറിനു കീഴില്‍ ഏറ്റുമുട്ടല്‍കൊല രണ്ടാംവട്ടം
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായവരെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയിൽ പ്രായമുള്ള നാല് പ്രതികളെയും നവംബർ 29 ന് അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തിരുന്നു. ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
Also Read: വാഹന മേഖല പ്രതിസന്ധിയിലാണെങ്കില്‍ എന്തുകൊണ്ട് ട്രാഫിക് ജാം ഉണ്ടാകുന്നു? : ബിജെപി എംപി
അതേസമയം ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ശക്തമാണ്. പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹെെക്കോടതി തടഞ്ഞു. തിങ്കളാഴ്‌ച രാത്രി എട്ട് വരെ നാല് പേരുടെയും മൃതദേഹം സംസ്‌കരിക്കരുതെന്നാണ് ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം വീഡിയോയും ഹെെക്കോടതിക്ക് കെെമാറണം. പൊലീസ് വെടിവയ്‌പ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് തെലങ്കാന ഹെെക്കോടതിയിൽ ഒൻപത് ഹർജികളാണ് ഫയൽ ചെയ്‌തിട്ടുള്ളത്. പൊലീസ് വെടിവയ്‌പ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us