/indian-express-malayalam/media/media_files/2025/05/13/gmwFgWu2u3sanWMCuFvf.jpg)
കേസിൽ നടപടി ആവശ്യപ്പെട്ട് നടന്ന വിദ്യാർത്ഥി പ്രതിഷേധം (ഫയൽ ഫൊട്ടോ)
ചെന്നൈ: പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. കോയമ്പത്തൂരിലെ മഹിളാ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. ആറു വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി വരുന്നത്.
ലൈംഗിക പീഡനം, ബലാത്സംഗം, കൂട്ടബലാത്സംഗം തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കർശന വകുപ്പുകളിലെല്ലാം ഒൻപതു പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജഡ്ജി ആർ. നന്ദിനി ദേവി ആണ് ശിക്ഷ വിധിച്ചത്.
കെ. തിരുനാവുക്കരശു, എൻ. ശബരിരാജൻ എന്ന റിശ്വന്ത്, എം. സതീഷ്, ടി. വസന്തകുമാർ, ആർ. മണിവണ്ണൻ, ഹരോണിമസ് പോൾ, പി. ബാബു എന്ന ബൈക്ക് ബാബു, കെ. അരുളാനന്ദം, എം. അരുൺകുമാർ എന്നീ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2016 നും 2019നും ഇടയിൽ പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളജ് വിദ്യാര്‍ഥിനികളും വിവാഹിതരായ യുവതികളുമാണ് പീഡനത്തിനിരയായത്. ബലാത്സംഗത്തിനു ശേഷം വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയിതിരുന്നു.
സേലം സെൻട്രൽ ജയിലിൽ നിന്ന് കനത്ത സുരക്ഷയോടെയാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. പ്രതികൾക്ക് നിയമവ്യവസ്ഥയിലെ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. സുരേന്ദ്ര മോഹന്റെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ എട്ട് അതിജിവിതമാർ മൊഴി നൽകിയിട്ടുണ്ട്. കേസിൽ ആകെ 48 സാക്ഷികളാണ് ഉള്ളത്.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പാണ് സംഭവം പുറത്തുവരുന്നത്. കേസിലെ പ്രതികളുമായുള്ള ബന്ധവും നിഷ്‌ക്രിയത്വവും ആരോപിച്ച് തമിഴ്‌നാട്ടിൽ ഭരണത്തിലിരുന്ന എഐഎഡിഎംകെയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയ കേസായിരുന്നു ഇത്. പ്രതികളിൽ ഒരാളായ അരുളാനന്ദം എഐഎഡിഎംകയുടെ പൊള്ളാച്ചിയിലെ വിദ്യാർഥി വിഭാഗം സെക്രട്ടറിയായിരുന്നു.
Read More
- ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
- രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് താക്കീതുമായി നരേന്ദ്ര മോദി
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
- ഇന്ത്യ-പാക് സംഘർഷം; അടച്ചുപൂട്ടിയ 32 വിമാനത്താവളങ്ങൾ തുറക്കും
- ഉറക്കമില്ലാത്ത രാത്രികൾക്കൊടുവിൽ ജമ്മു കശ്മീരിലും അതിർത്തി സംസ്ഥാനങ്ങളിലും വീണ്ടും സമാധാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.