/indian-express-malayalam/media/media_files/YBni6OHZ6Td9IVwAe3Lj.jpg)
മന്‍ കി ബാത്തിന് ചെറിയൊരു ഇടവേള നൽകുകയാണെന്നും അടുത്ത മൂന്ന് മാസം മൻ കി ബാത്ത് ഉണ്ടാകില്ലെന്നും മോദി പറഞ്ഞു (ഫയൽ ചിത്രം)
ഡൽഹി: റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പരോക്ഷ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന് ചെറിയൊരു ഇടവേള നൽകുകയാണെന്നും അടുത്ത മൂന്ന് മാസം മൻ കി ബാത്ത് ഉണ്ടാകില്ലെന്നും മോദി പറഞ്ഞു.
"കഴിഞ്ഞ തവണത്തേത് പോലെ മാർച്ചില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നേക്കാം. 111ാമത് എപ്പിസോഡ് ആയിരിക്കും അടുത്തത്. പുതിയ ഊർജ്ജത്തോടെ വീണ്ടും കാണാം. 18 വയസ്സ് തികയുമ്പോൾ നിങ്ങൾക്ക് 18ാം ലോക്സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു. യുവാക്കളുടെ അഭിലാഷങ്ങളുടെ പ്രതീകം കൂടിയാകും 18ാം ലോക്സഭ എന്നർത്ഥം. അതിനാൽ, നിങ്ങളുടെ വോട്ടിൻ്റെ മൂല്യം പലമടങ്ങ് വർദ്ധിച്ചു. ആവേശവും ഊർജ്ജവും നിറഞ്ഞ യുവശക്തിയിൽ ഇന്ത്യ അഭിമാനിക്കുന്നു. നമ്മുടെ യുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എത്രത്തോളം പങ്കെടുക്കുന്നുവോ അത്രയും മികച്ച ഫലങ്ങൾ രാജ്യത്തിന് ലഭിക്കും," പ്രധാനമന്ത്രി പറഞ്ഞു.
110 എപ്പിസോഡുകളിലും സർക്കാരിൻ്റെ നിഴലിൽ നിന്ന് അകറ്റി നിർത്തിയത് മൻ കി ബാത്തിൻ്റെ വലിയ നേട്ടങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “മൻ കി ബാത്ത് രാജ്യത്തിൻ്റെ കൂട്ടായ ശക്തിയേയും രാജ്യത്തിൻ്റെ നേട്ടത്തെയും കുറിച്ചാണ്. ഒരു തരത്തിൽ പറഞ്ഞാൽ, ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടിയാണ്. എന്നിട്ടും, രാഷ്ട്രീയ ധാർമ്മികത പാലിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് മാസത്തേക്ക് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യില്ല. അടുത്ത തവണ 111 എന്ന ശുഭ സംഖ്യയിൽ മൻ കി ബാത്ത് പുനരാരംഭിക്കും,” മോദി പറഞ്ഞു.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ്-എ എ പി സീറ്റ് ധാരണയായി
- ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡുമായി അസം സർക്കാരും; മുസ്ലീം വിവാഹ നിയമം പിൻവലിച്ചു
- ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റ ഒരു കര്ഷകൻ കൂടി മരിച്ചു
- കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയം; 'ദില്ലി ചലോ' മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ
- ജനാധിപത്യത്തിലെ 'കുതിരക്കച്ചവടത്തിൽ' ആശങ്ക; ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us