/indian-express-malayalam/media/media_files/2025/04/14/rMU240BrxqK9075oTfKV.jpg)
വഖഫ് നിയമഭേദഗതി സാമൂഹിക നീതി ഉറപ്പാക്കും: നരേന്ദ്ര മോദി
PM Modi on Waqf Amendment Bill: ചണ്ഡിഗഡ്: കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു എന്ന് പ്രധാനമന്ത്രി.പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ആദിവാസികളുടെ സ്വത്തോ ഭൂമിയോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ല.
വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്.വഖഫിന്റെ പക്കൽ ഉള്ള സ്വത്തുക്കൾ ആവശ്യക്കാർക്ക് നൽകിയിരുന്നുവെങ്കിൽ അത് ഉപകാരപ്പെടും ആയിരുന്നു. പക്ഷേ ഈ സ്വത്തുക്കളുടെ ഗുണം ലഭിച്ചത് ഭൂമാഫിയയ്ക്ക്.
പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിമുകൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സർക്കാരിന്റെ നയ തീരുമാനങ്ങൾ അംബേദ്കറിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ്.
2014 ലിന് മുൻമ്പ് 74 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു. ഇന്നത് 150 എണ്ണമായി. കോൺഗ്രസ് അംബേദ്കറിനെ അപമാനിച്ചു. അധികാരം നേടുന്നതിനായി കോൺഗ്രസ് ഭരണഘടനയെ ആയുധമാക്കി മാറ്റി.
കർണാടകയിലെ കോൺഗ്രസ് സർക്കാർ മതത്തിൻറെ അടിസ്ഥാനത്തിൽ ടെൻഡറുകളിൽ സംവരണം നൽകി. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു.അംബേദ്കറുടെ ചിന്തകളെ എല്ലായിപ്പോഴും കോൺഗ്രസ് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി വിമർശിച്ചു.
Read More
- Waqf Amendment Bill: വഖഫ് നിയമഭേദഗതിക്കെതിരായ ബംഗാളിലെ പ്രതിഷേധം; 200 പേർ അറസ്റ്റിൽ
- Waqf Amendment Bill: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിൽ സ്ഥിതി ഗുരുതരം, കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും
- Waqf Amendment Bill: വഖഫ് ഭേദഗതി; പശ്ചിമബംഗാളിൽ വൻ സംഘർഷം, മൂന്ന് മരണം
- Waqf Amendment Bill: വഖഫ് ഭേദഗതി നിയമം; മണിപ്പൂരിൽ പ്രതിഷേധം ശക്തം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു; ബിജെപി നേതാവിന്റെ വീടിന് തീയിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us