scorecardresearch

കങ്കണയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ; നയം വ്യക്തമാക്കാൻ ആവശ്യം

റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന കങ്കണാ റണാവത്തിന്റെ പ്രസ്ഥാവന വിവാദം സൃഷ്ടിച്ചിരുന്നു

റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന കങ്കണാ റണാവത്തിന്റെ പ്രസ്ഥാവന വിവാദം സൃഷ്ടിച്ചിരുന്നു

author-image
WebDesk
New Update
Rahul Gandhi, Kangana Ranaut

ചിത്രം: എക്സ്

ഡൽഹി: കാർഷിക ബില്ലുകളെ കുറിച്ച് ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റദ്ദാക്കിയ കാർഷിക ബില്ലിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിൻ്റെയും നിലപാട് വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Advertisment

ബില്ല് തിരികെ കൊണ്ടുവരുന്നതിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പു നൽകി. സർക്കാരിൻ്റെ നയം തീരുമാനിക്കുന്നത് ബിജെപി എംപിയോ, അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ എന്നും രാഹുൽ ഗാന്ധി, എക്സിലൂടെ ചോദിച്ചു.

'ഹരിയാനയിലെയും പഞ്ചാബിലെയും ഉൾപ്പെടെ എഴുന്നൂറിലേറെ കർഷകരുടെ രക്തസാക്ഷിത്വം കണ്ടശേഷവും ബിജെപി തൃപ്തരല്ല. നമ്മുടെ കർഷകർക്കെതിരായ ബിജെപിയുടെ ഒരു ഗൂഢാലോചനയും വിജയിക്കാൻ ഇന്ത്യ അനുവദിക്കില്ല. കർഷകരെ ദ്രോഹിക്കുന്ന എന്തെങ്കിലും നടപടി സ്വീകരിച്ചാൽ, മോദി വീണ്ടും മാപ്പു പറയേണ്ടിവരും,' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Advertisment

കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് 2021ൽ റദ്ദാക്കിയ മൂന്നു കാർഷിക ബില്ലുകൾ തിരികെ കൊണ്ടുവരണമെന്നായിരുന്നു മാണ്ഡി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയായ കങ്കണാ റണാവത്ത് ആവശ്യപ്പെട്ടത്. ഇതിനായി കർഷകർ തന്നെ അവശ്യം ഉന്നയിക്കണമെന്നും കങ്കണ പറഞ്ഞു. കർഷകരുടെ ഉന്നമനത്തിനു വേണ്ടിയാണ് നിയമങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പ്രസ്താവിച്ച നടി, റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് വിശ്വസിക്കുവെന്നും പറഞ്ഞു.

പ്രസ്ഥാവന വിവാദമാകുമെന്ന് അറിയാമെന്നും, എന്നാൽ കർഷക ക്ഷേമ അധിഷ്‌ഠിത നിയമങ്ങൾ തിരികെ വരണമെന്നാണ് താൻ കരുതുന്നതെന്നും കങ്കണ പറഞ്ഞു. 'കർഷകർ ഈ നിയമങ്ങൾ തിരികെ കൊണ്ടുവരാൻ സ്വയം ആവശ്യപ്പെടണം. മറ്റു പ്രദേശങ്ങളിലെ കർഷകർക്ക് പ്രയോജനം ലഭിക്കുന്നത് പോലെ, ഇവിടെയും വികസനത്തിന് ഒരു തടസ്സവും ഉണ്ടാകരുത്," കങ്കണ പറഞ്ഞു.

അതേസമയം, കർഷക സംഘടനകളിൽനിന്നും സ്വന്തം പാർട്ടിയിൽനിന്നും പ്രസ്ഥാവനയ്ക്കെതിരെ വിമർശനം ഉയർന്നതിനു പിന്നാലെ, തൻ്റെ കാഴ്ചപ്പാടുകൾ പാർട്ടി നിലപാടിൽനിന്നു വ്യത്യസ്ഥമാണെന്നു പറഞ്ഞ് കങ്കണ ബുധനാഴ്ച പ്രസ്താവന പിൻവലിച്ചു.

Read More

Narendra Modi Rahul Gandhi Kangana Ranaut

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: