/indian-express-malayalam/media/media_files/2025/10/15/modi-kenya-2025-10-15-18-20-58.jpg)
റെയില ഒഡിങ്കെ മോദിക്കൊപ്പം (X/@narendramodi)
ന്യൂഡൽഹി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്കെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കെനിയയുടെ ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയ്ക്ക് പ്രിയങ്കരനുമായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മോദി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
Also Read:കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ അന്തരിച്ചു; അന്ത്യം കൂത്താട്ടുകുളത്ത്
ഇന്ത്യയുടെ സംസ്‌കാരത്തോടും മൂല്യങ്ങളോടും പുരാതന ജ്ഞാനത്തോടും റെയ്‌ല ഒഡിങ്കെക്കയ്ക്ക് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ഇത് പ്രതിഫലിച്ചു. നേരത്തെ മകളുടെ ചികിത്സക്കായി കേരളത്തിൽ എത്തിയപ്പോഴും ഒഡിങ്കെ ഇന്ത്യയെ പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ ആയുർവേദത്തെയും പരമ്പരാഗത വൈദ്യശാസ്ത്ര രീതികളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.- മോദി കൂട്ടിച്ചേർത്തു.
Also Read:ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു, നേരിട്ടത് വൻ നാശമെന്ന് ഡിജിഎംഒ
നേത്ര ചികിത്സക്കായി കേരളത്തിലെത്തിയ കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കെ, പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഒഡിങ്കെയെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read:ബിഹാർ: മത്സരത്തിനില്ലെന്ന് പ്രശാന്ത് കിഷോർ, എൻഡിഎയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനം
കഴിഞ്ഞ പത്താം തീയതിയാണ് അദ്ദേഹം മകളും ബന്ധുക്കളോടുമൊപ്പം നേത്ര ചികിത്സക്കായി കേരളത്തിലെത്തിയത്. ചികിത്സ ശ്രീധരീയം ആശുപത്രിയിലായിരുന്നു. ഇതിനുമുൻപും ഒഡിങ്കെ കേരളത്തിലെത്തിയത് പ്രധാനമന്ത്രി മൻ കി ബാത്തിൽ പ്രതിബാധിച്ചിട്ടുള്ളതാണ്. മകളുടെ കണ്ണ് സംബന്ധമായ അസുഖത്തെ തുടർന്നാണ് നേരത്തെ ശ്രീധരീയം ആശുപത്രിയിൽ റെയില ഒഡിങ്കെയും കുടുബവും എത്തിയിരുന്നത്. ശ്രീധരീയം ആശുപത്രിയുമായുള്ള ബന്ധത്തിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും ചികിത്സയ്ക്കായി കേരളത്തിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
2008 മുതൽ 2013 വരെ കെനിയൻ പ്രധാനമന്ത്രിയായിരുന്നു റെയില ഒഡിങ്കെ. കെനിയയിലെ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്മെന്റ് പാർട്ടിയുടെ പ്രമുഖനായ രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു ഇദ്ദേഹം. 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ ഒഡിങ്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Read More:ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.