scorecardresearch

ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു, നേരിട്ടത് വൻ നാശമെന്ന് ഡിജിഎംഒ

ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേനാമേധാവിമാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ

ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേനാമേധാവിമാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ

author-image
WebDesk
New Update
lt col

ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാന് സാങ്കേതിക നാശം മാത്രമല്ല വൻ ആൾനാശവും വരുത്തിയെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ് ആണ് പുതിയ വിവരങ്ങൾ പങ്കുവച്ചത്. അന്താരാഷ്ട്ര നിയന്ത്രണ രേഖയിൽ നൂറിലധികം സൈനികരെ പാക്കിസ്ഥാന് നഷ്ടമായെന്നാണ് രാജീവ് ഘയ് നൽകുന്ന വിവരം.

Advertisment

Also Read:ബിഹാർ: മത്സരത്തിനില്ലെന്ന് പ്രശാന്ത് കിഷോർ, എൻഡിഎയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനം

ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേനാമേധാവിമാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ വിതരണം ചെയ്ത മരണാനന്തര ബഹുമതികളുടെ എണ്ണമുൾപ്പെടെ പരാമർശിച്ചാണ് രാജീവ് ഘയ് സൈന്യത്തിന് ഉണ്ടായ ആൾനാശം ചൂണ്ടിക്കാട്ടുന്നത്. നൂറിൽ കൂടുതൽ മരണാനന്തര ബഹുമതികൾ ആണ് പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തത്, ഇതിൽ നിന്നും അവർ നേരിട്ട നാശം വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

Also Read: ജയ്‌സൽമീറിൽ ഓടുന്ന ബസിനു തീ പിടിച്ച് അപകടം; 20 പേർക്ക് ദാരുണാന്ത്യം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Advertisment

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിൽ 11 വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. അഞ്ചുയുദ്ധവിമാനങ്ങളുൾപ്പെടെ 12 വിമാനങ്ങൾ പാക്കിസ്ഥാന് നഷ്ടമായി. ഇന്ത്യൻ വ്യോമാതിർത്തി ആവർത്തിച്ച് ലംഘിച്ച് പാക് ഡ്രോണുകൾ പ്രവർത്തിച്ചപ്പോഴാണ് പ്രത്യാക്രമണം നടത്തിയത്. പാക്കിസ്ഥാനിലേക്ക് കടന്ന് 300 കിലോമീറ്ററിലധികം ദൂരത്തിൽ വരെ ആക്രമണം നടത്തി. 11 വ്യോമകേന്ദ്രങ്ങൾ ആക്രമിച്ചു. എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു.

Also Read:ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

ആക്രമണവുമായി മുന്നോട്ടുപോകാനായിരുന്നു പാകിസ്ഥാന്റെ തീരുമാനമെങ്കിൽ കൂടുതൽ ദുരന്തമുണ്ടാകുമായിരുന്നു എന്നും രാജീവ് ഘയ് പറഞ്ഞു. പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ കണ്ടെത്തി വധിച്ചതായും രാജീവ് ഘയ് പറഞ്ഞു. ഭീകരരെ വധിക്കാൻ ഞങ്ങൾക്ക് 96 ദിവസം വേണ്ടിവന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More:'പഹൽഗാം-സ്റ്റൈൽ' ആക്രമണം ഇനിയും ഉണ്ടാകാം; ഇന്ത്യയുടെ തിരിച്ചടി കൂടുതൽ മാരകമായിരിക്കുമെന്ന് വെസ്റ്റേൺ ആർമി കമാൻഡർ

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: