/indian-express-malayalam/media/media_files/2025/05/11/Lz4ppw6kxv1W6tmeb3rH.jpg)
ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ഇന്ത്യഗേറ്റിന് മുന്നിൽ ജനജീവിതം സാധാരണ നിലയിലായപ്പോൾ (ഫൊട്ടൊ-പ്രവീൺ ഖന്ന)
Narendra Modi holds high-level meeting after Ceasefire violation: ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മു കശ്മീരിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേർത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്, പ്രതിരോധ വകുപ്പ് മേധാവി അനിൽ ചൗഹാൻ, കര,നാവിക,വ്യോമസേന മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിയന്ത്രണ രേഖയിൽ നിലവിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഇല്ലെങ്കിലും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങൾ യോഗം വിലയിരുത്തി. അതിർത്തിയിൽപതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
നേരത്തെ, വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും സമാനരീതിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. അതേസമയം, വെടിനിർത്തലിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ പ്രതിരോധ വകുപ്പിന്റെ വാർത്താസമ്മേളനം ഉടൻ വിളിച്ചുചേർക്കുമെന്നാണ് ഔദ്യോഗീക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം, പാക്കിസ്ഥാനുമായി ഇന്ത്യ വെടിനിർത്തലിന് ധാരണയിലെത്തിയതിനു പിന്നാലെ, കശ്മീർ പ്രശ്‌നപരിഹാരത്തിൽ ഇടപെടാമെന്നും ഇരു രാജ്യങ്ങളുമായും ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ കശ്മീർ പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നേരത്തെ, വെടിനിർത്തലിന് പിന്നിൽ തങ്ങളാണെന്ന് ആവർത്തിച്ച അമേരിക്ക രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് സൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി ആദ്യം രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ട്രംപിന്റെ നിലപാട് ആവർത്തിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും രംഗത്തിയിരുന്നു. എന്നാൽ, ബാഹ്യഇടപെടലിനെ തുടർന്നല്ല വെടിനിർത്തലിന് സന്നദ്ധമായതെന്നാണ് ഇന്ത്യയുടെ നിലപാട്.
Read More
- 'കശ്മീരിൽ പ്രശ്നപരിഹാരത്തിന് ഇടപെടാം,' ഇന്ത്യ - പാക് വെടിനിർത്തലിന് പിന്നാലെ ട്രംപ്
- വാക്കു തെറ്റിച്ച് പാക്കിസ്ഥാൻ; വേണ്ടിവന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേനകൾക്ക് നിർദേശം
- അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടതായി ഒമർ അബ്ദുള്ള
- ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽ; സ്ഥിരീകരിച്ച് കേന്ദ്രം
- ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക; വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.