/indian-express-malayalam/media/media_files/2025/09/18/nepal-intem-pm-2025-09-18-14-49-31.jpg)
സുശീല കാർക്കിയുമായി
ന്യൂഡൽഹി: നേപ്പാളിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രി സുശീല കാർക്കിയുമായി ഫോണിൽ സംസാരിക്കവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; 12 പേരെ കാണാതായി; നിരവധി വീടുകൾ തകർന്നു
'നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രി ശ്രീമതി സുശീല കാർക്കിയുമായി സംസാരിച്ചു.നേപ്പാളിലുണ്ടായ ദാരുണ സംഭവങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു'- മോദി എക്‌സിൽ കുറിച്ചു.
സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് കലാപമായി നേപ്പാളിൽ മാറിയത്. കാഠ്മണ്ഡുവിൽ പ്രതിഷേധിച്ചവർക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. 300 പേർക്കാണ് പരിക്കേറ്റത്. ഇതിനുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കലാപം പടർന്നുപിടിക്കുകയായിരുന്നു.
Also Read:ആംബുലൻസും പൊലീസും വന്നില്ല; ഗർഭിണിയെ തുണിയിൽ പൊതിഞ്ഞ് പുഴ കടത്തി
സാമൂഹിക മാധ്യമങ്ങളുടെ നിരോധനം കെപി ഓലി സർക്കാർ പിന്നീട് നീക്കിയെങ്കിലും പ്രക്ഷോഭം ശക്തമായി പടർന്നുപിടിക്കുന്ന കാഴ്ചയാണ് പിന്നീട് നേപ്പാളിൽ കണ്ടത്. പാർലമെന്റും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ അടക്കം പ്രക്ഷോഭകർ തീയിട്ടു. കെപി ഓലിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Read More: വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു, പ്രധാനമന്ത്രി മോദിക്ക് ട്രംപിന്റെ ജന്മദിനാശംസ സന്ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.