/indian-express-malayalam/media/media_files/iHAQxmn0uJEjA6yWkxly.jpg)
എൻഎസ്ഒ ഗ്രൂപ്പ് എല്ലായ്‌പ്പോഴും സർക്കാരുകളുമായി മാത്രമേ ഇടപാടുകൾ നടത്തുന്നുള്ളൂ. അതും തീവ്രമായ പരിശോധനയ്ക്ക് ശേഷമാണ് അവർ ഇതിന് തയ്യാറാവാറുള്ളത്.
ഡൽഹി: രണ്ട് ഇന്ത്യൻ പത്രപ്രവർത്തകരുടെ ഐഫോണുകളിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്താനായി കേന്ദ്ര സർക്കാർ പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണലിന്റെ വെളിപ്പെടുത്തൽ. വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മാധ്യമ പ്രവർത്തകരുടെ ഫോണിൽ ചാര സോഫ്റ്റ്‌വെയർ രഹസ്യമായി ഇൻസ്റ്റാൾ ചെയ്തിരുന്നതായി വിവരമുള്ളത്.
വാഷിംഗ്ടൺ പോസ്റ്റുമായി സഹകരിച്ച് ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ ഫോറൻസിക് അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. ഇസ്രയേലി നിരീക്ഷണ സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ആക്രമണാത്മക സ്പൈവെയറാണ് പെഗാസസ്. ദി വയറിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ട് പ്രോജക്ടിന്റെ (OCCRP) സൗത്ത് ഏഷ്യ എഡിറ്റർ ആനന്ദ് മംഗ്നാലെ എന്നിവരാണ് നിരീക്ഷണത്തിന് വിധേയരായതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഒക്ടോബറിൽ ഇരുവർക്കുമൊപ്പം, പ്രതിപക്ഷ കക്ഷികളിൽ നിന്നുള്ള നിരവധി രാഷ്ട്രീയ നേതാക്കൾക്കും ആപ്പിൾ ഫോണിൽ നിന്ന് ഫോൺ ചോർത്തൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും തങ്ങളുടെ ഫോണുകൾ ആംനസ്റ്റി ഇന്റർനാഷണലിന് പരിശോധനയ്ക്കായി നൽകിയിരുന്നു.
പ്രസിദ്ധീകരണത്തിന്റെ കണ്ടെത്തലുകൾ "അർധസത്യങ്ങൾ കൊണ്ട് പൂർണ്ണമായി അലങ്കരിച്ചിരിക്കുന്നു" എന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എക്‌സിലൂടെ മറുപടി നൽകി. "ആപ്പിളാണ് അവരുടെ ഉപകരണങ്ങൾക്ക് അപകടസാധ്യതയുണ്ടോയെന്നും ഈ അറിയിപ്പുകൾക്ക് കാരണമായത് എന്താണെന്നും വിശദീകരിക്കേണ്ടത്. വകുപ്പ് തല അന്വേഷണത്തിൽ ചേരാൻ ആപ്പിളിനോട് സഹകരിക്കാനും ആവശ്യപ്പെടും. റിപ്പോർട്ടിന്മേൽ യോഗങ്ങൾ നടത്തുകയും അന്വേഷണം തുടരുകയും ചെയ്തു," കേന്ദ്രമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ ശശി തരൂർ മുതൽ ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദ, തൃണമൂലിന്റെ മഹുവ മൊയ്ത്ര, തുടങ്ങി ഒക്ടോബറിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെടുന്ന പ്രതിപക്ഷ നേതാക്കൾക്ക്, അവരുടെ ഐഫോണുകളിൽ "സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്‌ത സ്പൈവെയർ ആക്രമണം" എന്ന മുന്നറിയിപ്പ് ആപ്പിളിൽ നിന്ന് ലഭിച്ചിരുന്നു.
In Other News:
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്റെ യാത്ര വെറും 'ടൈം പാസ്'; ബിജെപി
- 'മനുഷ്യക്കടത്ത്' വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്
- മനുഷ്യക്കടത്ത് സംശയം: ഗുജറാത്തിൽ 21 യാത്രക്കാരെ ചോദ്യം ചെയ്തു സിഐഡി സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.