/indian-express-malayalam/media/media_files/aGRCFzHFiqUHUZ3c6jSN.jpg)
ഇമ്രാൻ ഖാൻ ഫോട്ടോ: എക്‌സ്
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹരീക് ഇ ഇൻസാഫ് എന്ന് രാഷ്ട്രീയപാർട്ടി നിരോധിക്കുമെന്ന് പാക്കിസ്ഥാൻ സർക്കാർ. പാക്ക് വാർത്താ വിതരണ മന്ത്രി അത്താവുള്ള തരാർ ആണ് തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.ഭരണത്തിലുണ്ടായിരുന്ന ഇമ്രാൻ ഖാന്റെ പാർട്ടി രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധിക്കുന്നതെന്നാണ് വാർത്താ വിതരണ മന്ത്രി വ്യക്തമാക്കിയത്. ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും പാർട്ടിക്കെതിരെ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ്‌വിവിധക്കേസുകളിൽ വിചാരണ നേരിടുന്ന ഇമ്രാൻ ഖാൻ നിലവിൽ റാവൽപിണ്ടി ജയിലിലാണ്.
1996ലാണ് തെഹരീക് ഇ ഇൻസാഫ് എന്ന രാഷ്ട്രീയ പാർട്ടി ഇമ്രാൻ ഖാൻ രൂപീകരിക്കുന്നത്. 2023വരെ ഇമ്രാൻ ഖാൻ ആയിരുന്നു പാർട്ടി ചെയർമാനും.വിവിധ കേസുകളിലായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ വിവാഹ കേസിൽ വെറുതെ വിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവായത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ തീരുമാനം.
അതേസമയം, ഇമ്രാൻ ഖാന്റെ പാർട്ടിക്ക് ദേശീയ നിയമസഭയിൽ 20 അധിക സംവരണ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് പാക്ക് സുപ്രീം കഴിഞ്ഞദിവസം വിധിച്ചിരുന്നു. ഇത് ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ദുർബല സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധിയായിരുന്നു. ഇതേ തുടർന്ന് ഇമ്രാൻ ഖാന്റെ പാർട്ടി നിരോധിക്കാനുള്ള അടിയന്ത നടപടിയിലേക്ക് സർക്കാർ കടക്കുന്നത്.
Read More
- ഡൊണാൾഡ് ട്രംപിന് നേരെ വെടിവയ്പ്പ്; ചെവിക്ക് പരിക്ക്, ആക്രമണം റാലിക്കിടെ
- അക്രമത്തിന് രാഷ്ട്രീയത്തിൽ സ്ഥാനമില്ല; അപലപിച്ച് പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.