/indian-express-malayalam/media/media_files/2025/04/23/MDGQZeDtZEeBZHCx28lW.jpg)
Photograph: (Express Photo, Shuaib Masoodi)
Jammu Kashmir, Pahalgam Terror Attack:ഡൽഹി: രാജ്യം നടുങ്ങിയ ഭീകരാക്രമണ് ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായത്. ദാരുണ സംഭവത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സൈന്യവും കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളും ജമ്മു കശ്മീർ പൊലീസും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
പഹൽഗാം ആക്രമണത്തിനു പിന്നിൽ പാകിസ്ഥാനിൽ നിന്നുള്ള നാലു പേരുൾപ്പെടെ ഏഴു പേരടങ്ങുന്ന ഭീകര സംഘമെന്നാണ് സൂചന. ഭീകരരിൽ രണ്ടു പേർ പ്രാദേശികരെന്ന് സംശയിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളും ദൃക്‌സാക്ഷി വിവരണങ്ങളും സൂചിപ്പിക്കുന്നു. മൂന്നു ഭീകരരുടെ രേഖാചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരവാദിത്തം ഏറ്റെടുത്ത് റെസിസ്റ്റൻസ് ഫ്രണ്ട്
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തയിബ (എൽഇടി) യുടെ നിഴൽ ഗ്രൂപ്പായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. 2023 ജനുവരിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം ഭീകര സംഘടനയായി ടിആർഎഫിനെ പ്രഖ്യാപിച്ചിരുന്നു.
വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലുള്ള സമയത്ത് ആക്രമണം
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബൈസരൻ താഴ്‌വരയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ആക്രമണം ഉണ്ടായത്. സ്പ്രിങ് സീസൺ ആയതിനാൽ ഇങ്ങോട്ടോക്ക് സഞ്ചാരികളുടെ തിരക്ക് കൂടുതലായിരുന്നു. ഏകദേശം ആയിരത്തോളം ആളുകൾ സംഭവസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാരാണെന്നാണ് വിവരം. 25 ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനുമാണ് ജീവൻ നഷ്ടപ്പെട്ടത്.
രാജ്യം മുട്ടുമടക്കില്ലെന്ന് അമിത് ഷാ
ഭീകരര്‍ക്കുമുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നും ഭീകരാക്രമണത്തിന് പിന്നില്‍പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
അപലപിച്ച് സുപ്രീം കോടതി
മനസ്സാക്ഷിയെ പിടിച്ചുലച്ച പൈശാചിക പ്രവൃത്തിയാണുണ്ടായതെന്നും ഭീകരവാദം അഴിച്ചുവിടുന്ന ക്രൂരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും വ്യക്തമായ ഓർമ്മപ്പെടുത്തലാണിതെന്നും സുപ്രീം കോടതി പറഞ്ഞു.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സുപ്രീം കോടതി ആദരാഞ്ജലി അർപ്പിക്കുകയും, കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്തു. 'മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. ദുഃഖകരമായ ഈ വേളയിൽ രാഷ്ട്രം ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം നിൽക്കുന്നു,' സുപ്രീം കോടതി പറഞ്ഞു. മരണപ്പെട്ടവരെ അനുസ്മരിച്ച് ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും രണ്ടു മിനിറ്റ് മൗനം ആചരിച്ചു.
Read More
- Jammu Kashmir Terror Attack: വിവാഹം കഴിഞ്ഞ് ആറു ദിവസം, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് മധുവിധു യാത്രക്കിടെ
- Jammu Kashmir Terror Attack: പഹൽഗാമിലെ ആക്രമണത്തിനുപിന്നിൽ ഭീകരസംഘടന: റെസിസ്റ്റൻസ് ഫ്രണ്ട് എന്താണ്?
- പഹൽഗാം ഭീകരാക്രമണം: പങ്കില്ലെന്ന് പാക്കിസ്ഥാൻ, വിശ്വാസത്തിലെടുക്കാതെ ഡൽഹി
- ഭീകരരുടെ കയ്യിൽ എകെ-47, എത്തിയത് സൈനിക വേഷത്തിൽ, 70 റൗണ്ട് വെടിവച്ചു: പ്രാഥമിക അന്വേഷണം
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
- സൗദി സന്ദർശനം വെട്ടിച്ചുരുക്കി നരേന്ദ്ര മോദി ഡൽഹിയിൽ; ഉന്നതതല യോഗം ചേർന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.