scorecardresearch

ഓപ്പറേഷൻ സിന്ദൂറിനുശേഷം 2,000 ത്തിലധികം ബംഗ്ലാദേശികളെ നാടുകടത്തി ഇന്ത്യ

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ നടപടികളെ ഭയന്ന് നിരവധി കുടിയേറ്റക്കാർ സ്വമേധയാ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനായി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം എത്തിയതായും വൃത്തങ്ങൾ പറഞ്ഞു

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ നടപടികളെ ഭയന്ന് നിരവധി കുടിയേറ്റക്കാർ സ്വമേധയാ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനായി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം എത്തിയതായും വൃത്തങ്ങൾ പറഞ്ഞു

author-image
WebDesk
New Update
news

അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവർ

ന്യൂഡൽഹി: അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ 2,000 ത്തിലധികം ബംഗ്ലാദേശികളെ തിരിച്ചയച്ച് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിനുശേഷം, രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശിൽനിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരെ കണ്ടെത്തിയത്. ഇവരെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തിയതായി സർക്കാർ വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ നടപടികളെ ഭയന്ന് നിരവധി കുടിയേറ്റക്കാർ സ്വമേധയാ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനായി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം എത്തിയതായും വൃത്തങ്ങൾ പറഞ്ഞു. ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് സർക്കാർ നടപടി തുടരുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

Also Read: റഷ്യയിൽ യുക്രെയ്ന്റെ വൻ ഡ്രോണാക്രമണം; 40-ലധികം യുദ്ധവിമാനങ്ങൾ ആക്രമിച്ചതായി റിപ്പോർട്ട്

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനകൾക്ക് ആദ്യ തുടക്കമിട്ടത് ഗുജറാത്ത് ആണ്. ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചവരിൽ പകുതിയോളം പേരും ഗുജറാത്തിൽ നിന്നാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയും ഹരിയാനയും നിരവധി കുടിയേറ്റക്കാരെ തിരിച്ചയച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവർ അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും വൃത്തങ്ങൾ അറിയിച്ചു.

Advertisment

വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ അനധികൃത കുടിയേറ്റക്കാരെ  വ്യോമസേനയുടെ വിമാനങ്ങളിൽ അതിർത്തികളിലേക്ക് കൊണ്ടുപോയി. അതിർത്തിയിലെ താൽക്കാലിക ക്യാമ്പുകളിൽ പാർപ്പിക്കുന്നതിനായി ബിഎസ്എഫിന് കൈമാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ആവശ്യമെങ്കിൽ അവർക്ക് ഭക്ഷണവും കുറച്ച് ബംഗ്ലാദേശി കറൻസിയും നൽകുമെന്നും ഏതാനും മണിക്കൂർ തടങ്കലിൽ വച്ചതിന് ശേഷം അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

Also Read: പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയ തീരുമാനം അംഗീകരിക്കുന്നു: തേജ് പ്രതാപ് യാദവ്

ബംഗ്ലാദേശിലേക്ക് മടങ്ങാൻ സ്വമേധയാ 2,000-ൽ താഴെ ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തിയിൽ എത്തിയിട്ടുണ്ട്. "ഇന്ത്യ സ്വീകരിച്ച കർശന നടപടിയെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ ബംഗ്ലാദേശിൽ നിന്നുള്ള നിരവധി അനധികൃത കുടിയേറ്റക്കാർ ജയിലിൽ അടയ്ക്കുമെന്ന ഭയത്താൽ സ്വമേധയാ രാജ്യം വിടുകയാണ്," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ലാദേശ് അതിർത്തി രക്ഷാ സേന (ബിജിബി) ഇന്ത്യൻ സൈനികരുമായി സഹകരിച്ചുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്ന നടപടികൾ സുഗമമായി നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

Read More

Bangladesh Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: