scorecardresearch

പ്രളയം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ 28 ആയി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്

author-image
WebDesk
New Update
northeast flood

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം

ഗുവാഹത്തി: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്തമഴയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം. ബ്രഹ്മപുത്ര ഉൾപ്പടെ മേഖലയിലെ മിക്കനദികളും കരകവിഞ്ഞൊഴുകുകയാണ്. മിക്ക നഗരങ്ങളും വെള്ളത്തിനിടയിലാണ്. മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ഇതുവരെ 28-മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read:മഴയിൽ നേരിയ കുറവ്; നാലിടങ്ങളിൽ യെല്ലോ അലർട്ട്: ഏഴ് മരണം

Advertisment

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച രാത്രിയിൽ ദേശീയപാത 13 ൽ ഉണ്ടായ മണ്ണിടിച്ചിലിൽ കിഴക്കൻ കാമെങ് ജില്ലയിലെ ബനയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. ലോവർ സുബൻസരി ജില്ലയിലുണ്ടായ മണ്ണിടിച്ചലിൽ രണ്ട് പേർ മരിച്ചു. 

Also Read:  കനത്ത മഴയിൽ താറുമാറായി ട്രെയിന്‍ ഗതാഗതം, പല ട്രെയിനുകളും വൈകിയോടുന്നു

അസമിലെ പ്രധാന നഗരമായ ഗുവാഹത്തിയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടയിലാണ്. നഗരത്തിന്റെ പ്രാന്തപ്രദേശമായ ബോണ്ടയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. ഗുവാഹത്തിയിലും കാംരൂപ് ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്.  സംസ്ഥാനത്തെ 12 ജില്ലകളെയും പ്രളയം ബാധിച്ചെന്ന് അധികൃതർ വ്യക്തമാക്കി. ഗോലാഘട്ട്, ലഖിംപൂർ ജില്ലകളിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

മിസോറാമിൽ ശനിയാഴ്ച ഉച്ചവരെ 113 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. അഞ്ച് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മേഘാലയിൽ ആറ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നാഗാലാൻഡിലെ ചുമൗകെഡിമ ജില്ലയിൽ പാറ ഇടിഞ്ഞുവീണ് ട്രക്ക് ഡ്രൈവർ മരിച്ചു.ഇംഫാൽ നദി കരകവിഞ്ഞൊഴുകുന്നതിനാൽ മണിപ്പൂരിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. സേനാപതി, ഉഖ്രുൽ, തമെങ്ലോങ്, നോണി, ഫെർസാൾ എന്നീ കുന്നിൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. സംസ്ഥാനത്തെ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 

Read More

Flood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: