scorecardresearch

ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

ഭരണഘടന ഭേദഗതി അംഗീകരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയിൽ എൻഡിഎക്ക് ഒറ്റക്ക് ബിൽ പാസാക്കാനാവില്ല

ഭരണഘടന ഭേദഗതി അംഗീകരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയിൽ എൻഡിഎക്ക് ഒറ്റക്ക് ബിൽ പാസാക്കാനാവില്ല

author-image
WebDesk
New Update
Lok Sabha Election 2024 Phase 5 Voting

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിനെ കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ സഖ്യത്തിലെ മിക്ക കക്ഷികളും എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ വെല്ലുവിളിക്കുന്ന ബിൽ ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. തുടർന്ന് ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. ബില്ലിൽ വിശദമായ ചർച്ച നടക്കണമെന്ന് അമിത്ഷാ ലോക്‌സഭയിൽ പറഞ്ഞു.

Advertisment

ബിജെപി സർക്കാർ ഏകാധിപത്യം അടിച്ചേൽപ്പിക്കുകയാണെന്നും ബിൽ ഇന്ത്യയുടെ വൈവിധ്യവും അതിന്റെ ഫെഡറൽ ഘടനയും അവസാനിപ്പിക്കുമെന്നും സമാജ്വാദി എം പി ധർമേന്ദ്ര യാദവ് പറഞ്ഞു. ഭരണഘടനയെ തകർന്നതാണ് ബില്ലെന്ന് തൃണമൂൽ എംപി കല്യടാൺ ബാനർജി പറഞ്ഞു. സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതിരിക്കെ എന്തിനാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് ഡിഎംകെ എംപി ടി ആർ ബാലു ചോദിച്ചു. അതേസമയം, തെലുങ്ക്ദേശം എംപിമാർ ബില്ലിന് പൂർണപിന്തുണ പ്രഖ്യാപിച്ചു. എട്ട് പേജുള്ള ബില്ലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ഏതെങ്കിലും നിയമസഭയിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്ന ഭേദഗതിയും ഇതിൽ ഉൾപ്പെടുന്നു.

ബിൽ ഇന്നലെ അവതരിപ്പിക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കമെങ്കിലും മാറ്റി വച്ചിരുന്നു. ബിൽ അവതരിപ്പിക്കുന്നത് കണക്കിലെടുത്ത് ലോക്സഭയിലെ എല്ലാ എംപിമാർക്കും ബിജെപി വിപ്പ് നൽകിയിരുന്നു. അതേസമയം, രാജ്യസഭയിൽ തുടരുന്ന ഭരണഘടന ചർച്ച ഇന്ന് അവസാനിക്കും.

ഭരണഘടന ഭേദഗതി അംഗീകരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയിൽ എൻഡിഎക്ക് ഒറ്റക്ക് ബിൽ പാസാക്കാനാവില്ല. പ്രതിപക്ഷ പാർട്ടികളുടെ കൂടി സഹകരണം അഭ്യർഥിക്കാനാണ് ബിജെപിയുടെ നീക്കം. സംസ്ഥാനങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ ഉറപ്പാക്കേണ്ടതുണ്ട്. ബിജെപിയുടെ ദീർഘകാല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത്. അതാണ് ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചത്.

Read More

Advertisment
Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: