/indian-express-malayalam/media/media_files/uploads/2017/03/law.jpg)
പ്രതീകാത്മക ചിത്രം
ഡൽഹി: ഇന്ന് പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) യൂണിവേഴ്സൽ ലെക്‌സിസ് നെക്‌സിസ് എഡിഷനിലെ പിഴവ് വ്യക്തമാക്കി ജാർഖണ്ഡ് ഹൈക്കോടതി. ജാർഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ആനന്ദ സെൻ, സുഭാഷ് ചന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് സംഹിതയിൽ ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷാ വ്യവസ്ഥ - ബിഎൻഎസ് സെക്ഷൻ 103 (2) തെറ്റായി പുനർനിർമ്മിച്ചതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പുതിയ നിയമത്തിന്റെ സെക്ഷൻ 103 (2) ഇങ്ങനെയാണ്, “5 അല്ലെങ്കിൽ അതിലധികമോ വ്യക്തികളുള്ള ഒരു സംഘം, വംശം, ജാതി അല്ലെങ്കിൽ സമുദായം, ലിംഗഭേദം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരിൽ കൊലപാതകം നടത്തുമ്പോൾ അത്തരം ഗ്രൂപ്പിലെ ഓരോ അംഗവും വധശിക്ഷയ്ക്കോ ജീവപര്യന്തം തടവിനോ ശിക്ഷിക്കപ്പെടും, കൂടാതെ പിഴയ്ക്കും അർഹതയുണ്ട് ". നിയമം പറയുന്നു.
എന്നാൽ ലെക്സിസ് നെക്സിസ് പതിപ്പിൽ "മറ്റേതെങ്കിലും സമാനമായ സാഹചര്യം" എന്നതിനുപകരം "മറ്റേതെങ്കിലും സാഹചര്യം" എന്ന വാക്കാണ് ഉപയോഗിക്കിച്ചിരിക്കുന്നത്. ഈ പിശക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷിച്ച ബെഞ്ച്, ദേശീയ, പ്രാദേശിക പത്രങ്ങളിൽ ഒരു കോറിജണ്ടം പ്രസിദ്ധീകരിക്കാനും പ്രസാധകനോട് നിർദ്ദേശിച്ചു.
“ഞങ്ങളെ ഈ വിഷയത്തിൽ ചർച്ച ചെയ്യാനായി കോടതി വിളിച്ചിരുന്നു. ഒരു വാക്ക് വിട്ടുപോയ പിശക് ചൂണ്ടിക്കാട്ടിയാണ് ബെഞ്ച് പ്രസാധകന് നോട്ടീസ് അയച്ചിരിക്കുന്നത്. നടപടിക്കായി പ്രസാധകർക്ക് നോട്ടീസ് നൽകും" ജാർഖണ്ഡ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് റിതു കുമാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മറ്റെന്തെങ്കിലും കാരണങ്ങളാൽ എന്ന വാക്കിന് എന്തും അർത്ഥമാക്കാം, സ്വത്ത് തർക്കങ്ങൾ പോലും ആ കൂട്ടത്തിൽ ഉൾപ്പെടാമെന്നും മുമ്പ് വിവിധ കേസുകളിൽ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായവർക്കായി ഹാജരായിട്ടുള്ള ജാർഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകൻ മുഹമ്മദ് ഷബാദ് അൻസാരി, ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us