scorecardresearch

സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചില്ല; കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി

ദേശീയ സുരക്ഷ പക്ഷപാതപരമായ മുൻഗണനകൾക്ക് അതീതമാണെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.ഇത്തരം വിഷയങ്ങൾ വരുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ് പ്രധാനമന്ത്രി കാട്ടണം

ദേശീയ സുരക്ഷ പക്ഷപാതപരമായ മുൻഗണനകൾക്ക് അതീതമാണെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.ഇത്തരം വിഷയങ്ങൾ വരുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ് പ്രധാനമന്ത്രി കാട്ടണം

author-image
WebDesk
New Update
aap

ചൊവ്വാഴ്ച നടന്ന യോഗത്തിലേക്കാണ് ആം ആദ്മി പാർട്ടിയെ ക്ഷണിക്കാതിരുന്നത

ന്യൂഡൽഹി: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടർന്നുള്ള ആശങ്കകൾ ചർച്ചചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്ത്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന സർവ്വകക്ഷി യോഗത്തിലേക്കാണ് ആം ആദ്മി പാർട്ടിയെ ക്ഷണിക്കാതിരുന്നത്. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയത്. 
ദേശീയ സുരക്ഷ പക്ഷപാതപരമായ മുൻഗണനകൾക്ക് അതീതമാണെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.ഇത്തരം വിഷയങ്ങൾ വരുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ് പ്രധാനമന്ത്രി കാട്ടണം. ലോക്സഭയിൽ മൂന്ന് എംപിമാരും രാജ്യസഭയിൽ 10 എംപിമാരുമുള്ള ദേശീയ പാർട്ടിയായ ആം ആദ്മിയെ ക്ഷണിക്കാത്തത് കേന്ദ്ര സർക്കാരിന്റെ ഗൗരവമില്ലായ്മയും നിസ്സാര മനോഭാവവുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ആഭ്യന്തര കലാപത്തെത്തുടർന്ന് രാജിവെച്ച് നാടുവിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിൽത്തന്നെയുണ്ടെന്ന് കേന്ദ്രസർക്കാർ. അവർക്ക് ഇന്ത്യ എല്ലാ സഹായവും നൽകും. ഭാവി നടപടികൾ സ്വീകരിക്കാൻ ഹസീനയ്ക്ക് സമയം നൽകിയിരിക്കുകയാണെന്നും സർവകക്ഷിയോഗത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

Read More

Bangladesh Aap Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: