/indian-express-malayalam/media/media_files/uploads/2017/06/rajnath-singh-7592.jpg)
ഫയൽ ചിത്രം
ഡൽഹി: വടക്ക്-തെക്ക് വിഭാഗങ്ങളായി രാജ്യത്തെ തരം തിരിക്കുന്നതിലൂടെ പ്രതിപക്ഷം കളിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രതിപക്ഷ പാർട്ടികൾ സൃഷ്ടിച്ചതാണ് ഇത്തരത്തിലുള്ള വേർതിരിവുകളെന്നും ബിജെപി ഒരിക്കലും വടക്കേ ഇന്ത്യ കേന്ദ്രീകൃതമായ പാർട്ടിയല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു, പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ ദേശീയ അഖണ്ഡതയെക്കുറിച്ചുള്ള ചോദ്യചിഹ്നമായി മാത്രമേ മാറൂവെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക ഉൾപ്പെടെ ബിജെപി ഭരണത്തിലുണ്ടായിരുന്നതാണെന്നും സിംഗ് ഓർമ്മിപ്പിച്ചു.
ആ നിലയ്ക്ക്ബിജെപി ഉത്തരേന്ത്യ കേന്ദ്രീകൃത പാർട്ടിയാണെന്ന ആരോപണം വസ്തുതാപരമായി തെറ്റാണെന്നും ഒരു പരിപാടിയിൽ സിംഗ് പറഞ്ഞു.
'ബിജെപി ഉത്തരേന്ത്യയിലെ ഒരു പാർട്ടി മാത്രമാണെന്ന ആരോപണം പലപ്പോഴും ഞങ്ങൾക്കെതിരെ ഉയരാറുണ്ട്. നിങ്ങൾ എല്ലാവരും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണം. ഞങ്ങൾ ഹിന്ദി ബെൽറ്റിന്റെ പാർട്ടി മാത്രമാണെന്നും അവർ ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നു. ആസാമിൽ കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ രണ്ടുതവണ സർക്കാർ രൂപീകരിച്ചു. അസം ഒരു ഹിന്ദി ബെൽറ്റ് സംസ്ഥാനമല്ല, ”അദ്ദേഹം പറഞ്ഞു.
മൂന്ന് നാല് പതിറ്റാണ്ടുകളായി രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി അതിന്റെ ഫലപ്രദമായ സാന്നിധ്യം രേഖപ്പെടുത്തുന്നുണ്ടെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത് ബിജെപിയ്ക്ക് ആണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
“ഗുജറാത്തിൽ ഞങ്ങൾക്ക് ഏകദേശം 30 വർഷമായി ഒരു സർക്കാരുണ്ട്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, കർണാടകയിൽ നമ്മുടെ സർക്കാർ വളരെക്കാലമായി ഭരണത്തിലുണ്ടായിരുന്നു. നിലവിൽ പശ്ചിമ ബംഗാൾ, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ ബിജെപി രണ്ടാമത്തെ വലിയ കക്ഷിയാണ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ തങ്ങളുടെ വോട്ട് വിഹിതം തുടർച്ചയായി വർധിച്ചുവരികയാണെന്നും സിംഗ് പറഞ്ഞു.
അതുകൊണ്ട് തന്നെ ബിജെപി ഉത്തരേന്ത്യക്കാരുടെ മാത്രം പാർട്ടിയാണെന്ന ആരോപണം വസ്തുതാപരമായി തെറ്റാണ്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കും തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുമായി, ബിജെപിയെ അപകീർത്തിപ്പെടുത്തുന്നതിനായി ഇക്കൂട്ടർ ഇന്ത്യയുടെ ദേശീയ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുകയാണ് ”അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയുടെ സമൃദ്ധിയുടെ കണക്കുകൾ കാണിക്കുന്നതിലൂടെ, ഞങ്ങളുടെ പ്രതിപക്ഷ സഹപ്രവർത്തകർ ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ശത്രുത കാണിക്കാൻ പലതവണ ശ്രമിക്കുന്നു,” സിംഗ് പറഞ്ഞു.
"വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും ചില വ്യത്യസ്തമായ ഘടനാപരമായ പ്രശ്നങ്ങൾ" ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, "രണ്ടും സംയോജിപ്പിച്ച് നമുക്ക് എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയും എന്നതാണ് ഞങ്ങളുടെ വിശ്വാസം" “നമ്മുടെ ശ്രമം രണ്ടിനെയും കൂടുതൽ ബന്ധിപ്പിക്കുന്നതായിരിക്കണം, അല്ലാതെ ഭാഷയുടെയും സമൃദ്ധിയുടെയും പേരിൽ രണ്ടിനെയും തകർക്കരുത്,” അദ്ദേഹം പറഞ്ഞു.
ഇന്ന് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ വിശ്വാസ്യത വർധിച്ചിട്ടുണ്ടെന്നും രാജ്യം ഒരു ദുർബ്ബല രാഷ്ട്രമല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. “ഇപ്പോൾ ലോകത്തിലെ ഒരു ശക്തമായ രാജ്യമായി നാം മാറിയിരിക്കുന്നു. ഇപ്പോൾ ആരെങ്കിലും തെറ്റായ രീതിയിൽ ഇന്ത്യയെ ലക്ഷ്യമിടാൻ തുനിഞ്ഞാൽ, തക്കതായ മറുപടി നൽകുന്നതിൽ നിന്ന് ഇന്ത്യ പിന്മാറില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ഇപ്പോൾ പല രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ വിശ്വസിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികർക്ക് അവിടെ നിന്ന് മാപ്പ് ലഭിച്ചുവെന്നും അവരിൽ ഒരാൾ വിശാഖപട്ടണത്ത് നിന്നുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വർഗീയ പാർട്ടിയാണെന്ന ആരോപണവും സിംഗ് തള്ളി.
"ബിജെപി ഒരു വർഗീയ പാർട്ടിയാണെന്ന് ചിലർ ആരോപിക്കുന്നു, അതേസമയം ബിജെപി ലോകത്തിലെ ഏറ്റവും വലിയ മതേതര പാർട്ടിയാണ്. ഇന്ന് അഞ്ച് അറബ് രാജ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി. കോൺഗ്രസ് അഴിമതിയുടെയും, പ്രീണനത്തിന്റേയും, കുടുംബവാഴ്ച്ചയുടേയും ഉറവിടമാണെന്നും സിംഗ് ആരോപിച്ചു.
ഈ രാജ്യത്തെ രാഷ്ട്രീയത്തിലെ വിശ്വാസ്യത പ്രതിസന്ധി ബിജെപി അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ പറയുന്നത് ഞങ്ങൾ ചെയ്യുന്നു. ആർട്ടിക്കിൾ 370 നിർത്തലാക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുകയും ഞങ്ങൾ അത് ചെയ്യുകയും ചെയ്തു. മുത്തലാഖ് എന്ന ദുരാചാരം അവസാനിപ്പിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തു. ഞങ്ങൾ അത് ചെയ്തിട്ടുണ്ട്. യൂണിഫോം സിവിൽ കോഡിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഇന്ന് ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ അത് നടപ്പാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ഉയർത്താൻ മോദി സർക്കാർ ആവിഷ്‌കരിച്ച വിവിധ നടപടികളും പ്രതിരോധ മന്ത്രി പരാമർശിച്ചു.“ഞങ്ങൾ ജിഎസ്ടി അവതരിപ്പിച്ചു. തുടക്കത്തിൽ ജനങ്ങൾക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നെങ്കിലും ഇന്ന് ജിഎസ്ടിയുടെ നേട്ടം രാജ്യം കൈവരിച്ചിരിക്കുന്നു. ഇന്ന് നമ്മുടെ പ്രധാനമന്ത്രി അടുത്ത തലമുറയുടെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ ശക്തിപ്പെടുത്താനുമായാണ് ബിജെപി ശ്രമിക്കുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.