/indian-express-malayalam/media/media_files/2025/04/30/QJm42oG0FWSSYX9O3HwR.jpg)
ഇന്ത്യൻ റെയിൽവേയുടെ ഈ പുതിയ മാറ്റം ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് മേയ് ഒന്നു മുതൽ വെയ്റ്റിങ് ലിസ്റ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയില്ല. ജനറൽ ക്ലാസിൽ മാത്രമേ അവർക്ക് യാത്ര ചെയ്യാൻ സാധിക്കൂ. കൺഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഈ പുതിയ മാറ്റം ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും.
ഐആർസിടിസി വഴി ബുക്ക് ചെയ്ത ഓൺലൈൻ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിൽ ആണെങ്കിൽ ഓട്ടോമാറ്റിക്കലായി റദ്ദാകും. വെയ്റ്റിങ് ലിസ്റ്റിലുള്ള നിരവധി യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നത് കൺഫേം ടിക്കറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം കർശനമായി നടപ്പിലാക്കാനൊരുങ്ങുന്നത്.
മേയ് 1 മുതൽ, സ്ലീപ്പർ, എസി കോച്ചുകളിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് നിരോധിക്കും. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള ഒരു യാത്രക്കാരൻ ഈ കോച്ചുകളിൽ യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ, ടിടിഇക്ക് പിഴ ചുമത്താനോ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ അധികാരമുണ്ടായിരിക്കും.
Read More
- അതിർത്തിയിൽ തുടർച്ചയായ ആറാം ദിവസവും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
- 24-36 മണിക്കൂറിനുള്ളിൽ സൈനിക നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നു; തെളിവുകൾ പക്കലുണ്ടെന്ന് പാക്കിസ്ഥാൻ
- കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം, 14 പേർ മരിച്ചു
- തിരിച്ചടിയുടെ സമയവും രീതിയും സൈന്യത്തിനു തീരുമാനിക്കാം; പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.