scorecardresearch

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം, 14 പേർ മരിച്ചു

മിക്കവരും ശ്വാസംമുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ഒരാളും മരിച്ചിട്ടുണ്ട്

മിക്കവരും ശ്വാസംമുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ഒരാളും മരിച്ചിട്ടുണ്ട്

author-image
WebDesk
New Update
news

Source: Freepik

കൊൽക്കത്ത: കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. മിക്കവരും ശ്വാസംമുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ഒരാളും മരിച്ചിട്ടുണ്ട്. 

Advertisment

ബുറാബസാർ പ്രദേശത്തെ മദൻമോഹൻ സ്ട്രീറ്റിലുള്ള ഋതുരാജ് ഹോട്ടലിൽ ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് തീപിടിത്തമുണ്ടായത്. രാത്രി ഒരു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തീ പൂർണമായും അണച്ചതിനു ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്കും ദുരന്ത നിവാരണ സേനയ്ക്കും ആറുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് എത്താൻ കഴിഞ്ഞത്. അവിടെയാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read More

Advertisment
Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: