/indian-express-malayalam/media/media_files/2025/04/30/BNrg4SB9sSbxGsgfre39.jpg)
അട്ടാത്തുള്ള തരാർ
ഇസ്‌ലാമാബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന വാദവുമായി പാക്കിസ്ഥാൻ. ഇസ്‌ലാമാബാദിന്റെ കൈവശം ഇത് സംബന്ധിച്ച് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് പാക്കിസ്ഥാൻ മന്ത്രി അട്ടാത്തുള്ള തരാർ പറഞ്ഞു.
"പഹൽഗാം ഭീകരാക്രമണത്തിൽ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ പേരിൽ അടുത്ത 24-36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെതിരെ സൈനിക നടപടിക്ക് ഇന്ത്യ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്‌ലാമാബാദിന് ലഭിച്ചതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാക് മന്ത്രി അവകാശപ്പെട്ടത്.
കഴിഞ്ഞയാഴ്ച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു, കൂടുതൽ പേരും വിനോദസഞ്ചാരികളായിരുന്നു. ഇതിനുപിന്നാലെ, പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. സമീപ ദിവസങ്ങളിൽ ഇന്ത്യ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നിരവധി ലോക നേതാക്കളുമായി ഇന്ത്യ ആശയവിനിമയം നടത്തി. അതേസമയം, ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന വാദം പാക്കിസ്ഥാൻ നിഷേധിച്ചു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട തിരിച്ചടിയ്ക്കുള്ള രീതിയും ലക്ഷ്യവും സമയവും ഇന്ത്യയുടെ സായുധ സേനയ്ക്ക് തീരുമാനിക്കാമെന്നും സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രതികരണം. പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ ഇരയാണെന്നും, അതുമൂലം ഉണ്ടാകുന്ന വേദന മനസിലാക്കാൻ കഴിയുമെന്നും പാക് മന്ത്രി പറഞ്ഞു.
പഹൽഗാം ആക്രമണത്തെക്കുറിച്ച് ഒരു സ്വതന്ത്ര കമ്മീഷൻ മുഖേനയുള്ള സംയുക്ത അന്വേഷണം പാക്കിസ്ഥാൻ വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും തരാർ അറിയിച്ചു. എന്നാൽ, അന്വേഷണങ്ങളെ അവഗണിക്കുന്നത് ഇന്ത്യയുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുന്നതിനുള്ള മതിയായ തെളിവാണെന്നും തരാർ അഭിപ്രായപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us