/indian-express-malayalam/media/media_files/2025/04/30/COkD21RtvjPdmt3N0OFi.jpg)
ഫൊട്ടോ: എഎൻഐ
ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നാല് അതിർത്തി ജില്ലകളിലെ ഒന്നിലധികം മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ് തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ തുടർച്ചയായ ആറാം ദിവസമാണ് വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത്.
സുരക്ഷാ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒന്നിലധികം യോഗങ്ങൾ വിളിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം രണ്ടാം തവണയാണ് സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിസഭാ സമിതി യോഗം ചേരുന്നത്. രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. തുടർന്ന് മന്ത്രിസഭയുടെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള സമിതി യോഗം ചേരും, തുടർന്ന് മന്ത്രിസഭാ യോഗം ചേരും.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട തിരിച്ചടിയ്ക്കുള്ള രീതിയും ലക്ഷ്യവും സമയവും ഇന്ത്യയുടെ സായുധ സേനയ്ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു. സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്രം ഉണ്ടെന്ന് ചൊവ്വാഴ്ച നടന്ന ഉന്നതതല സുരക്ഷാ യോഗത്തിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്നു സായുധ സേനകളുടെയും മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നമ്മുടെ സായുധ സേനയിൽ പൂർണ വിശ്വാസമുണ്ടെന്നും എങ്ങനെ, എപ്പോൾ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും മോദി പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
Read More
- 24-36 മണിക്കൂറിനുള്ളിൽ സൈനിക നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നു; തെളിവുകൾ പക്കലുണ്ടെന്ന് പാക്കിസ്ഥാൻ
- കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം, 14 പേർ മരിച്ചു
- തിരിച്ചടിയുടെ സമയവും രീതിയും സൈന്യത്തിനു തീരുമാനിക്കാം; പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി
- പഹൽഗാം ഭീകരാക്രമണം: സുരക്ഷാ സേന ഭീകരർക്ക് തൊട്ടരികെയെന്ന് വിവരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.