/indian-express-malayalam/media/media_files/2025/10/19/protest-trump-2025-10-19-09-37-03.jpg)
ട്രംപിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ജനാധിപത്യവിരുദ്ധമെന്ന മുദ്രാവാക്യമുയർത്തി വാഷിംഗ്ടണിലും മറ്റ് പ്രമുഖ നഗരങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. ട്രംപ് രാജവല്ല, പ്രസിഡന്റ് മാത്രമാണ് എന്ന് മുദ്രവാക്യം ഉയർത്തിയാണ് പ്രതിഷേധം.
ജൂണിലാണ് ആദ്യത്തെ നോ കിംഗ്സ് പ്രതിഷേധം നടന്നത്. ട്രംപ് ഭരണകൂടത്തിന്റെ ചില വിവാദ നീക്കങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ പീഡനത്തിന് ഇരയാക്കൽ, ഒന്നിലധികം യുഎസ് നഗരങ്ങളിൽ ഫെഡറൽ സൈനികരെ വിന്യസിക്കൽ എന്നി നടപടികൾക്കെതിരെയാണ് പ്രതിഷേധം.
Also Read: പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കും: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാക് സൈനിക തലവൻ അസിം മുനീര്‍
പ്രതിപക്ഷമായ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി. ചിക്കാഗോ, ബോസ്റ്റൺ, അറ്റ്ലാന്റ, ടെക്‌സാസ് തുടങ്ങി നഗരങ്ങളിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
Also Read:ട്രംപ് താരിഫ്: യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കുറഞ്ഞു, ചൈനയിലേക്കും യുഎഇയിലേക്കും കൂടി
വരും ദിവസങ്ങളിൽ അമേരിക്കയിൽ ഉടനീളം 2,600 ലധികം സ്ഥലങ്ങളിൽ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും സംഘാടകർ പറയുന്നു. സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, സ്വതന്ത്ര സെനറ്റർ ബെർണി സാൻഡേഴ്സ് എന്നിവരുൾപ്പെടെ നിരവധി ഡെമോക്രാറ്റിക് നേതാക്കളുടെ പിന്തുണയോടെയാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.
Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്
എന്നാൽ താൻ രാജാവല്ല എന്ന പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. പ്രതിഷേധക്കാർ തന്നെ രാജാവ് എന്നാണ് വിളിക്കുന്നത്, എന്നാൽ താൻ രാജാവല്ല എന്നാണ് ട്രംപ് പ്രതികരിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റ പ്രതികരണം.
Read More:യുക്രെയ്‌നിലും സമാധാനം പുലരുമോ? ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച ഹംഗറിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.