/indian-express-malayalam/media/media_files/2025/10/19/asim-munir-2025-10-19-09-07-36.jpg)
അസീം മുനീർ
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ. ഇന്ത്യയുടെ ചെറിയ പ്രകോപനങ്ങൾക്ക് പോലും പാക്കിസ്ഥാൻ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. അതേസമയം, ആണവവത്‌കരിക്കപ്പെട്ട ഈ ലോകത്ത് യുദ്ധത്തിന് ഇടമില്ലെന്നും സയ്യിദ് അസിം മുനീർ പറഞ്ഞു. അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾ തുടരുന്നതിനിടെ പാക്കിസ്ഥാൻ സൈനിക മേധാവിയുടെ പ്രതികരണം.
Also Read:പാക്-അഫ്ഗാൻ സംഘർഷം പരിഹരിക്കാൻ എളുപ്പമെന്ന് ട്രംപ്
ഖൈബർ പഖ്‌തൂൺഖ്വയിലെ അബോട്ടാബാദിലുള്ള പ്രീമിയർ പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ (പിഎംഎ) നടന്ന സൈനിക കേഡറ്റുകളുടെ പാസിങ് ഔട്ട് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആണവവൽക്കരിക്കപ്പെട്ട ലോകത്ത് യുദ്ധത്തിന് ഇടമില്ലെന്ന് ഇന്ത്യയുടെ സൈനിക നേതൃത്വത്തെ ഞാൻ ഉപദേശിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു," സയ്യിദ് അസിം മുനീർ പറഞ്ഞു. തൻ്റെ രാജ്യത്തെ സായുധ സേന എതിർ രാജ്യത്തിൻ്റെ എല്ലാ ഭീഷണികളെയും നിർവീര്യമാക്കി. മികച്ച എതിരാളിക്കെതിരെ വിജയിക്കാനായെന്നും ഇന്ത്യ-പാക് സംഘർഷത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി.
Also Read:പാക്-അഫ്ഗാൻ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമം; 48 മണിക്കൂർ വെടിനിർത്തൽ
ഏതെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടായാല്‍ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള സൈനിക, സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ഭീകരവാദത്തെ ആയുധമാക്കി പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നതായും മുനീർ ആരോപിച്ചു. ഭീകരവാദ ആരോപണങ്ങൾ വഴി പാക് സൈന്യത്തെ തകര്‍ക്കാൻ കഴിയില്ലെന്നും അഫ്‌ഗാൻ പ്രതിരോധങ്ങളെ തിവിടുപൊടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ സമാധാന പ്രിയരായ രാജ്യമാണെന്നും സയ്യിദ് അസം മുനീർ പറഞ്ഞു.
Also Read:യുക്രെയ്‌നിലും സമാധാനം പുലരുമോ? ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച ഹംഗറിയിൽ
മലേഷ്യ, നേപ്പാൾ, പലസ്‌തീൻ, ഖത്തർ, ശ്രീലങ്ക, ബംഗ്ലാദേശ്, യെമൻ, മാലി, മാലിദ്വീപ്, നൈജീരിയ എന്നിവയുൾപ്പെടെ നിരവധി സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവരും പാകിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ (പിഎംഎ) നടന്ന സൈനിക കേഡറ്റുകളുടെ പാസിങ് ഔട്ട് ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, പാകിസ്ഥാൻ്റെ ഏത് ആക്രണമത്തിനും ഓപ്പറേഷൻ സിന്ദൂര്‍ പോലെ തിരിച്ചടിക്കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും ഭീകരവാദ പ്രവർത്തനങ്ങളെ തുടച്ചു നീക്കുക എന്നതായിരുന്നു ലക്ഷ്യം. ഓപ്പറേഷനില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അവകാശവാദം.
Read More: ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.