scorecardresearch

ഒന്നിച്ചു പറന്ന് നിതീഷ് കുമാറും തേജസ്വി യാദവും; ഇന്ത്യാ മുന്നണി, എൻഡിഎ യോഗങ്ങൾ വൈകിട്ട് ഡൽഹിയിൽ

ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും എല്ലാം കാത്തിരുന്നു കാണൂവെന്നും ഡൽഹിയിലേക്ക് എത്തിയ ശേഷം തേജസ്വി

ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും എല്ലാം കാത്തിരുന്നു കാണൂവെന്നും ഡൽഹിയിലേക്ക് എത്തിയ ശേഷം തേജസ്വി

author-image
WebDesk
New Update
Thejaswi

ഫൊട്ടോ-സ്ക്രീൻ ഗ്രാബ്

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് ശേഷം സർക്കാർ രൂപീകരണ കൂടിയാലോചനകൾ നടത്തുന്നതായിനായുള്ള എൻഡിഎ, ഇന്ത്യാ മുന്നണി യോഗങ്ങൾ ഇന്ന് ചേരും. ഇരു മുന്നണികളുടേയും പ്രതിനിധികളായ ജെഡിയുവിന്റെ നിതീഷ് കുമാറും ആർജെഡി അദ്ധ്യക്ഷൻ തേജസ്വി യാദവും ഒരേ വിമാനത്തിലാണ് ഡൽഹിയിലേക്ക് പറന്നത്. മുന്നിലും പിറകിലുമായുള്ള സീറ്റുകളിലിരുന്ന ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തു. ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും എല്ലാം കാത്തിരുന്നു കാണൂവെന്നും ഡൽഹിയിലേക്ക് എത്തിയ ശേഷം തേജസ്വി പ്രതികരിച്ചു. 

Advertisment

നിലവിൽ 240 സീറ്റുകളുള്ള ബിജെപിക്ക് 32 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാനായി ആവശ്യമുള്ളത്.  എൻഡിഎ മുന്നണി ആകെ 293 സീറ്റുകൾ നേടിയിട്ടുണ്ടെങ്കിലും ഇതിൽ ഉൾപ്പെടുന്ന നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും മുന്നോട്ട് വെക്കുന്ന ഉപാധികളെ അനുസരിച്ചിരിക്കും അവരുടെ പിന്തുണ എന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. 233 സീറ്റുകളുള്ള ഇന്ത്യാ മുന്നണിവൻ ഓഫറുകൾ നൽകിക്കൊണ്ട് ഇവരെ അവരുടെ പാളയത്തിലെത്തിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നതായും സൂചനയുണ്ട്. 

ഈ സാഹചര്യത്തിലാണ് നിതീഷും ചന്ദ്രബാബു നായിഡുവും കിങ് മേക്കർമാരായി മാറുന്നത്.  ടിഡിപിയും ജെഡിയുവും സ്പീക്കർ സ്ഥാനത്തിനായി മുന്നണിയിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് വിവരം. രണ്ട് പാർട്ടികളും നേരത്തെ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടിരുന്നവരാണ് എന്നതും ശ്രദ്ധേയമാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മൂന്നെണ്ണം മാത്രം നേടിയ ടിഡിപി യുപിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം വിട്ട് എൻഡിഎയുമായി സഖ്യമുണ്ടാക്കി. ജെഡിയു തുടക്കത്തിൽ ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായിരുന്നു, 2024 ജനുവരിയിൽ നിതീഷ് എൻഡിഎയിലേക്ക് ചുവട് മാറി. 

Read More

Nitish Kumar Thejashwi Yadhav Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: