scorecardresearch

നിതീഷ് കുമാറിൻ്റെ ജെഡിയു കണ്ണുവയ്ക്കുന്നത് മൂന്ന് കേന്ദ്രമന്ത്രി സ്ഥാനങ്ങളിൽ

ടിഡിപി കഴിഞ്ഞാൽ (16 സീറ്റുകൾ), ഏറ്റവും വലിയ സഖ്യകക്ഷി ജെഡിയു ആണ്. അവർക്ക് 12 ലോക്സഭാ സീറ്റുകളാണുള്ളത്. ഈ അവസരം പ്രയോജനപ്പെടുത്തി റെയിൽവേ വകുപ്പ് ഉൾപ്പെടെ നിർണായകമായ കേന്ദ്രമന്ത്രി സ്ഥാനങ്ങളാണ് അവർ ആവശ്യപ്പെടാൻ ഒരുങ്ങുന്നത്

ടിഡിപി കഴിഞ്ഞാൽ (16 സീറ്റുകൾ), ഏറ്റവും വലിയ സഖ്യകക്ഷി ജെഡിയു ആണ്. അവർക്ക് 12 ലോക്സഭാ സീറ്റുകളാണുള്ളത്. ഈ അവസരം പ്രയോജനപ്പെടുത്തി റെയിൽവേ വകുപ്പ് ഉൾപ്പെടെ നിർണായകമായ കേന്ദ്രമന്ത്രി സ്ഥാനങ്ങളാണ് അവർ ആവശ്യപ്പെടാൻ ഒരുങ്ങുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
NDA meeting | Delhi

മൂന്ന് മന്ത്രിസ്ഥാനങ്ങളിൽ കണ്ണുവച്ച് നിതീഷ് കുമാറിൻ്റെ ജെഡിയു (Photo: X/ ANI)

ഡൽഹി: എൻഡിഎ തുടർച്ചയായ മൂന്നാം തവണയും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങവെ നിർണായകമായ മൂന്ന് മന്ത്രിസ്ഥാനങ്ങളിൽ കണ്ണുവച്ച് നിതീഷ് കുമാറിൻ്റെ ജെഡിയു. ആന്ധ്രയിലെ തെലുഗു ദേശം പാർട്ടി കഴിഞ്ഞാൽ (16 സീറ്റുകൾ), ഏറ്റവും വലിയ സഖ്യകക്ഷി ജെഡിയു ആണ്. അവർക്ക് 12 ലോക്സഭാ സീറ്റുകളാണുള്ളത്. ഈ അവസരം പ്രയോജനപ്പെടുത്തി റെയിൽവേ വകുപ്പ് ഉൾപ്പെടെ നിർണായകമായ കേന്ദ്രമന്ത്രി സ്ഥാനങ്ങളാണ് അവർ എൻഡിഎ യോഗത്തിൽ ആവശ്യപ്പെടാൻ ഒരുങ്ങുന്നത്. 

Advertisment

ആർജെഡിയുടെ തേജസ്വി യാദവുമായി ഒരേ വിമാനത്തിൽ പങ്കിട്ട് മണിക്കൂറുകൾക്ക് ശേഷം വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ നിതീഷ് പങ്കെടുത്തിരുന്നു. ഇരു നേതാക്കളും ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നത് യാദൃശ്ചികം മാത്രമാണെന്ന് ജെഡിയു വക്താവും എംഎൽഎയുമായ നീരജ് കുമാർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഞങ്ങൾ എൻഡിഎയ്‌ക്കൊപ്പമാണ്. തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാരിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” നീരജ് കുമാർ പറഞ്ഞു.

2019ൽ ജെഡിയുവിന് 16 സീറ്റുകൾ ഉണ്ടായിരുന്നുവെങ്കിലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ ഒരു മന്ത്രിസ്ഥാനം മാത്രമാണ് വാഗ്ദാനം ചെയ്തത്. ഇത്തവണ ബിജെപി കേവലഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ ജെഡിയുവിന്റെ 12 സീറ്റുകൾ വളരെ വിലപ്പെട്ടതാണെന്ന് പാർട്ടി നേതാക്കൾ പറയുന്നു.

Advertisment

റെയിൽവേ, ഗ്രാമവികസനം, ജലശക്തി മന്ത്രാലയങ്ങളിലാണ് പാർട്ടിയുടെ ശ്രദ്ധയെന്ന് ജെഡിയു വൃത്തങ്ങൾ അറിയിച്ചു. "ഇതിന് പുറമെ ഗതാഗതവും കൃഷിയും ഏറ്റെടുക്കാൻ ഒരുക്കമാണ്. എൻഡിഎ സർക്കാരിൽ റെയിൽവേ, കൃഷി, ഗതാഗത വകുപ്പുകൾ നിതീഷ് കുമാർ മുമ്പ് വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വികസനത്തിന് സഹായിക്കുന്ന വകുപ്പുകൾ ഞങ്ങളുടെ എംപിമാർ ഏറ്റെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ജലവിതാനം കുറയുന്നതിൻ്റെയും വെള്ളപ്പൊക്കത്തിൻ്റെയും വെല്ലുവിളികൾക്കൊപ്പം ബിഹാർ ജലപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജലശക്തി നിർണായകമാണ്. നദീജല പദ്ധതികൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഞങ്ങൾക്ക് ഊന്നൽ നൽകാം,” ഒരു ജെഡിയു നേതാവ് പറഞ്ഞു.

ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ഉയർത്താൻ ഗ്രാമവികസന വകുപ്പ് സഹായിക്കുമെന്ന് ജെഡിയു നേതാവ് വാദിച്ചു. റെയിൽവേ വകുപ്പ് ലഭിക്കുന്നത് തീർച്ചയായും ബീഹാറിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല അടുത്ത വർഷം ബിഹാറിൽ എൻഡിഎ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നിതീഷ് മുന്നണിയെ നയിക്കണമെന്ന് പാർട്ടി നേതാക്കൾ പറയുന്നു. സംസ്ഥാനത്തിന് സമീപഭാവിയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന ഊഹാപോഹങ്ങളും ജെഡിയു നേതൃത്വം തള്ളിക്കളഞ്ഞു.

Read More

Nitish Kumar Jdu Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: