scorecardresearch

ജമ്മുവിൽ തീർത്ഥാടകരുടെ ബസിനു നേരെയുണ്ടായ ഭീകരാക്രമണം; 5 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ പിടിച്ചെടുത്ത വിവിധ വസ്തുക്കൾ പരിശോധിച്ചുവരികയാണെന്നും എൻഐഎ

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ പിടിച്ചെടുത്ത വിവിധ വസ്തുക്കൾ പരിശോധിച്ചുവരികയാണെന്നും എൻഐഎ

author-image
WebDesk
New Update
ജമ്മുവിൽ ഭീകരാക്രമണം, സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു, ജമ്മുവിൽ തീവ്രവാദി ആക്രമണം, ശ്രീനഗറിൽ ഭീകരാക്രമണം, CRPF, TERRORIST ATTACK

ജൂൺ 19 ന് റിയാസിയിൽ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്ത ഹകം ഖാൻ എന്ന ഹകം ദിൻ ആണ് ഭീകരരുടെ സംഘത്തെ നയിച്ചതെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു

ശ്രീനഗർ: ജമ്മുവിലെ റിയാസി ജില്ലയിലെ റാൻസൂവിനു സമീപം തീർഥാടകരുടെ ബസിനു നേരെ ജൂൺ 9 ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ പിടിച്ചെടുത്ത വിവിധ വസ്തുക്കൾ പരിശോധിച്ചുവരികയാണെന്നും എൻഐഎ അറിയിച്ചു.

Advertisment

പരിശോധന നടത്തിയ സ്ഥലങ്ങൾ "ഹൈബ്രിഡ് ഭീകരർ", "ഓവർഗ്രൗണ്ട് തൊഴിലാളികൾ" എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ജൂൺ 19 ന് റിയാസിയിൽ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്ത ഹകം ഖാൻ എന്ന ഹകം ദിൻ ആണ് ഭീകരരുടെ സംഘത്തെ നയിച്ചതെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദികൾക്ക് ലോജിസ്റ്റിക്സ് നൽകിയെന്നാണ് ഇയാൾക്കതിരായ പ്രധാന രോപണം.

ഹകം ദിൻ ഭീകരർക്ക് സുരക്ഷിതമായ പാർപ്പിടവും ലോജിസ്റ്റിക്സും ഭക്ഷണവും നൽകിയിരുന്നതായി എൻഐഎ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ തിരച്ചിലുകളിൽ തീവ്രവാദികളെ ഭൂഗർഭ തൊഴിലാളികളുമായി ബന്ധിപ്പിക്കുന്ന വിവിധ വസ്തുക്കൾ പിടിച്ചെടുത്തുവെന്നും "ഭീകര ഗൂഢാലോചനയുടെ ചുരുളഴിയാൻ" പിടിച്ചെടുത്ത വസ്തുക്കൾ ഏജൻസി പരിശോധിക്കുകയാണെന്നും എൻഐഎ പറഞ്ഞു.

കത്രയിലേക്കുള്ള തീർഥാടകരുടെ ബസിനു നേരെ റിയാസി ജില്ലയിലെ പൂനി ഏരിയയിലെ റാൻസൂവിനു സമീപമാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ  ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ ശിവ് ഖോരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങുന്ന വഴിയിലായിരുന്നു ആക്രമണം.

Read More

Advertisment

Terrorist Attack Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: