scorecardresearch

ഗോൾഡി ബ്രാറിന്റെ തലയ്ക്ക് 10 ലക്ഷം വിലയിട്ട് എൻഐഎ

ഗോൾഡി ബ്രാറി മറ്റൊരു പ്രതിയെയും പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ പങ്കിടുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്

ഗോൾഡി ബ്രാറി മറ്റൊരു പ്രതിയെയും പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ പങ്കിടുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്

author-image
WebDesk
New Update
Goldy brar

ഗോൾഡി ബ്രാറിനെയും കൂട്ടാളി ഗോൾഡി ദില്ലണേയും പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ പങ്കിടുന്നവർക്കാണ് എൻഐഎ 10 ലക്ഷം രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്

ഡൽഹി: കാനഡയിലുള്ളതായി കരുതപ്പെടുന്ന ഖാലിസാഥാനി ഭീകരൻ ഗോൾഡി ബ്രാറിനെ പിടികൂടുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ഗോൾഡി ബ്രാറിനെയും ചണ്ഡീഗഢിൽ കൊള്ളയും, വെടിവെപ്പും നടത്തിയ കേസിൽ തിരയുന്ന മറ്റൊരു പ്രതിയായ ഗോൾഡി ദില്ലണേയും പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ പങ്കിടുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

ഈ വർഷം മാർച്ച് എട്ടിന് കൊള്ള നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ഒരു വ്യവസായിയുടെ വീടിന് നേരെ വെടിയുതിർത്ത കേസിലെ രണ്ട് പ്രതികളെയും തിരയുകയാണെന്ന് അന്വേഷണ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ആയുധ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയായ ശ്രീ ആദേശ് നഗർ സ്വദേശി ഷംഷേർ സിങ്ങിന്റെ മകൻ സതീന്ദർജിത് സിംഗ് എന്ന ഗോൾഡി ബ്രാറിനെതിരെയും ഇയാളുടെ കൂട്ടാളിയായ ഗോൾഡി ദില്ലൻ എന്ന ഗുർപ്രീത് സിംഗിനെതിരേയും കേസെടുത്തിരിക്കുന്നത്. 

ചണ്ഡീഗഡിലെ ഒരു വ്യവസായിയുടെ വീട്ടിൽ കൊള്ളയടിക്കുന്നതിനായി വെടിവെപ്പ് നടത്തിയ കേസിൽ ഭീകരൻ ഗോൾഡി ബ്രാറിനായും  ഇയാളുടെ സംഘത്തിലെ മറ്റൊരാളിനായും എൻഐഎ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് അറസ്റ്റിന് ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്,” എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.

രണ്ടുപേരിൽ ആരെയെങ്കിലും പിടികൂടുന്നതിനോ അല്ലെങ്കിൽ അറസ്റ്റുചെയ്യുന്നതിനോ സഹായിക്കുന്ന തരത്തിൽ എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം ക്യാഷ് പാരിതോഷികം നൽകുമെന്ന് ഏജൻസി പ്രഖ്യാപിച്ചിട്ടുണ്ട്, "വിവരം നൽകുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. 

Advertisment

ഇരുവരെയും സംബന്ധിക്കുന്ന വിവരങ്ങൾ എൻഐഎ ആസ്ഥാനത്തെ ടെലിഫോൺ നമ്പറായ 011-24368800 എന്നതിലേക്കും, വാട്സാപ്പ് ,ടെലിഗ്രാം: വഴിയുള്ള സന്ദേശങ്ങൾ+91-8585931100 എന്നതിലും  do.nia@gov.in എന്ന ഇമെയിൽ ഐഡി വഴി
പങ്കിടാം. ഇൻപുട്ടുകൾ അന്വേഷണ ഏജൻസിയുടെ ചണ്ഡീഗഡ് ബ്രാഞ്ച് ഓഫീസിന്റെ ടെലിഫോൺ നമ്പറുകളായ  0172- 2682900, 2682901, എന്നിവയിലും വാട്ട്‌സ്ആപ്പ്/ടെലിഗ്രാം നമ്പറായ  7743002947  എന്നതിലേക്കും ഇ മെയിൽ ഐഡിയായ info-chd.nia@gov.in എന്നതിലേക്കും വിവരങ്ങൾ അയക്കാമെന്നും എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കി.

Read More

Goldy brar Khalistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: