scorecardresearch

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ എൻ‌ജി‌ഒ എ‌ഡി‌ആർ സുപ്രീം കോടതിയിൽ

ബിഹാറിൽ ആധാറും റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസുമടക്കമുള്ള രേഖകൾ ഒഴിവാക്കിയുള്ള 11 രേഖകളാണ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള രേഖകളായി കമ്മിഷൻ നിർദേശിച്ചത്

ബിഹാറിൽ ആധാറും റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസുമടക്കമുള്ള രേഖകൾ ഒഴിവാക്കിയുള്ള 11 രേഖകളാണ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള രേഖകളായി കമ്മിഷൻ നിർദേശിച്ചത്

author-image
WebDesk
New Update
Voting Machine

എക്സ്പ്രസ് ഫയൽ ചിത്രം

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിൽ വിമർശനം ഉയരുന്നതിനിടെ എൻ‌ജി‌ഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ‌ഡി‌ആർ) സുപ്രീം കോടതിയെ സമീപിച്ചു. ബിഹാറിലെ വോട്ടർ പട്ടികയുടെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' നടത്തുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങളുടെ അഭാവം, കുറഞ്ഞ സമയപരിധി എന്നിവ ചൂണ്ടിക്കാട്ടിയാണ് എൻജിഒ സുപ്രീം കോടതിയെ സമീപിച്ചത്. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന് നിർദേശിച്ച് കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

Advertisment

Also Read: സ്വാതന്ത്ര്യം തിരികെ നൽകുക ലക്ഷ്യം; ‘അമേരിക്ക പാർട്ടി’യുമായി ഇലോൺ മസ്ക്

പുതിയ പരിഷ്കരണം വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനും അവരുടെ വോട്ടവകാശം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. ബിഹാറിൽ ആധാറും റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസുമടക്കമുള്ള രേഖകൾ ഒഴിവാക്കിയുള്ള 11 രേഖകളാണ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള രേഖകളായി കമ്മിഷൻ നിർദേശിച്ചത്. ഇതിനെതിരെയാണ് എൻജിഒ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. 

Also Read: പിഎൻബി വായ്പ തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരൻ യുഎസിൽ അറസ്റ്റിൽ

Advertisment

ബിഹാറിന്റെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലത്തിൽ കമ്മിഷൻ നിർദേശിച്ച 11 പൗരത്വതിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കുക എളുപ്പമാവില്ലെന്നാണ് ഉയരുന്ന വിമർശനം. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ അടക്കം രംഗത്ത് വന്നിട്ടുണ്ട്. വോട്ടർപട്ടിക പരിഷ്കരണം പൗരത്വഭേദഗതിനിയമം പിൻവാതിലിലൂടെ നടപ്പാക്കാനുള്ള നീക്കമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Also Read: ഉക്രെയ്നിൽ വ്യാപക മിസൈൽ ആക്രമണവുമായി റഷ്യ

ബംഗ്ലാദേശിൽനിന്നടക്കമുള്ള അനധികൃത കുടിയേറ്റമാണ് ആധാർ ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോർട്ടുണ്ട്. അനധികൃതമായി കുടിയേറുന്നവർ വ്യാജ ആധാർ സംഘടിപ്പിച്ചതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബിഹാറിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിശോധനാപ്രക്രിയയിലേക്ക് കമ്മിഷൻ കടന്നതെന്നാണ് സൂചന. 

Read More: പഹൽഗാമിലേക്കുള്ള അമർനാഥ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരിക്ക്

Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: