scorecardresearch

Amarnath Pilgrims Accident: പഹൽഗാമിലേക്കുള്ള അമർനാഥ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരിക്ക്

റാംബാൻ ജില്ലയിലെ ചന്ദർകോട്ടിലാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. തീർഥാടകരുടെ വാഹനവ്യൂഹത്തിലെ അവസാന ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്

റാംബാൻ ജില്ലയിലെ ചന്ദർകോട്ടിലാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. തീർഥാടകരുടെ വാഹനവ്യൂഹത്തിലെ അവസാന ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്

author-image
WebDesk
New Update
amarnatah

വ്യാഴാഴ്ചയാണ് ഈ വർഷത്തെ അമർനാഥ് തീർഥയാത്ര വ്യാഴാഴ്ച ആരംഭിച്ചത് (ഫയൽ ഫൊട്ടൊ)

Amarnath Pilgrims Accident: ശ്രീനഗർ: കശ്മീരിലെ പഹൽഗാമിലേക്കുള്ള അമർനാഥ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് 36 പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ റംബാൻ ജില്ലയിലെ ദേശീയപാതയിലാണ് അപകടം. 

Advertisment

Also Read:പഹൽഗാം ഭീകരാക്രമണം: അറസ്റ്റിലായ രണ്ടുപേരെ അഞ്ചു ദിവസത്തേക്ക് എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടു

ഭഗവതി നഗറിലെ ബേസ് ക്യാമ്പിൽ നിന്ന് രണ്ട് വ്യത്യസ്ത വാഹനവ്യൂഹങ്ങളിലായി പുറപ്പെട്ട 5,196 തീർത്ഥാടകരുടെ നാലാമത്തെ ബാച്ചിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.  അമർനാഥ് തീർഥാടനത്തിന്റെ ഭാഗമായി പഹൽഗാമിലേക്കും ബാൽത്താലിലേക്കും പോയവരുടെ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

Also Read:48 മണിക്കൂറിൽ ഇന്ത്യയെ വിറപ്പിക്കാൻ നോക്കിയ പാക്കിസ്ഥാൻ എട്ട് മണിക്കൂറിൽ മുട്ടുകുത്തി: സംയുക്ത സൈനിക മേധാവി

Advertisment

റാംബാൻ ജില്ലയിലെ ചന്ദർകോട്ടിലാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. തീർഥാടകരുടെ വാഹനവ്യൂഹത്തിലെ അവസാന ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായത്. ബസ് സമീപത്തുണ്ടായിരുന്ന നാലുബസുകളിലേക്ക് ഇടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ഉടൻ പ്രദേശവാസികളും പോലീസും ചേർന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ചയാണ്  ഈ വർഷത്തെ  അമർനാഥ് തീർഥയാത്ര വ്യാഴാഴ്ച ആരംഭിച്ചത്. കഴിഞ്ഞ വർഷം വൻ തീർഥാടക പ്രവാഹമാണ് ഉണ്ടായത്. സർക്കാരിന്റെ പക്കലുള്ള കണക്കനുസരിച്ച് 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തിരക്കാണ് കഴിഞ്ഞ വർഷം ഉണ്ടായത്. അഞ്ചുലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ വർഷം തീർഥയാത്രയിൽ പങ്കെടുത്തത്.

Also Read:ഭീകരബന്ധം; കശ്മീരിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് 83 പേരെ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അമർനാഥ് തീർഥയാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മുകശ്മീർ പോലീസ്, സൈന്യം, അർധസൈന്യം എന്നിവർ സംയുക്തമായാണ് സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. 

Read More

ആചാരങ്ങൾ പാലിച്ചുവേണം ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ടത്: ഇന്ത്യ

Accident Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: